'മിന്നൽ മാർഷ്'; കിവികളെ തകർത്ത് കംഗാരുപ്പടക്ക് കന്നി ടി20 കിരീടം
text_fieldsദുബൈ: ടി20 ലോകകപ്പ് കലാശപ്പോരിൽ കിവികളെ എട്ട് വിക്കറ്റിന് തകർത്ത് കംഗാരുപ്പടക്ക് കന്നിക്കിരീടം. ന്യൂസിലൻഡ് ഉയർത്തിയ 173 റൺസെന്ന വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കി നിൽക്കെ ഓസീസ് മറികടക്കുകയായിരുന്നു. 50 പന്തുകളിൽ 77 റൺസ് നേടിയ മിച്ചൽ മാർഷാണ് കംഗാരുക്കളുടെ വിജയശിൽപ്പി. സ്കോർ : ന്യൂസിലൻഡ് - 172 (4 wkts, 20 Ov), ആസ്ട്രേലിയ - 173 (2 wkts, 18.5 Ov)
ഡേവിഡ് വാർണറും (38 പന്തുകളിൽ 53) ഗ്ലെൻ മാക്സ്വെല്ലും (18 പന്തുകളിൽ 28) മാർഷിന് ശക്തമായ പിന്തുണ നൽകി. ഇതോടെ 2015 ഏകദിന ലോകകപ്പിലേറ്റ തോൽവിക്ക് കംഗാരുക്കളോട് കണക്കുതീർക്കാൻ കിവികൾ ഇനിയും കാത്തിരിക്കണം.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് വേണ്ടി നായകൻ കെയിൻ വില്യംസണായിരുന്നു തിളങ്ങിയത്. ടീം കുറഞ്ഞ സ്കോറിന് ഒതുങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ 48 പന്തുകളിൽ 10 ഫോറുകളും മൂന്ന് കൂറ്റൻ സിക്സറുകളും അടക്കം 85 റൺസുമായി വില്യംസൺ ഒറ്റക്ക് പൊരുതുകയായിരുന്നു. എന്നാൽ, ഓസീസിന് മുന്നിൽ 173 റൺസെന്ന ലക്ഷ്യം എളുപ്പം വഴിമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.