ഇനിയാണ് കളി
text_fieldsദുബൈ: ഇതുവരെ കണ്ടതല്ല,ഇനി കാണാനിരിക്കുന്നതാണ് കളി. ഐ.പി.എല്ലിയും ട്വൻറി 20 ലോകകപ്പ് പ്രാഥമീക റൗണ്ടിനും ശേഷം സൂപ്പർ 12 പോരാട്ടങ്ങൾക്ക് നാളെ തുടക്കമാകുേമ്പാൾ യു.എ.ഇയും ആവേശത്തിലാണ്. ക്രിക്കറ്റിെൻറ കുഞ്ഞൻ വേർഷനാണെങ്കിലും ആവേശത്തിൽ ഏറ്റവും മുമ്പിലുള്ള കുട്ടിക്രിക്കറ്റിെൻറ സൂപ്പർ പോരാട്ടങ്ങളെ ഏറ്റെടുക്കാൻ ദുബൈ, ഷാർജ, അബൂദബി സ്റ്റേഡിയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.
വാം അപ്പ് മാച്ചുകൾ പൂർത്തിയാക്കിയ ഇന്ത്യ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ആസ്േട്രലിയ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് ടീമുകൾ തമ്മിലെ ഏറ്റുമുട്ടൽ കാണാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. വൈകുന്നേരം ആറിന് ഇംഗ്ലണ്ടുമായി വെസ്റ്റിൻഡീസ് കൊമ്പുകോർക്കും. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന യഥാർഥ പോരാട്ടം നടക്കുന്നത് 24നാണ്. ദുബൈ സ്റ്റേഡയത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുേമ്പാൾ പ്രവാസ ലോകവും ആകാംക്ഷയിലാണ്.
യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യയും പാകിസ്താനും. യു.എ.ഇയുടെ ജനസംഖ്യയുടെ പകുതിയോളം ഇന്ത്യ- പാക് രാജ്യക്കാരാണ്. ചൂടപ്പം പോലെയാണ് ടിക്കറ്റ് വിറ്റഴിഞ്ഞത്. ടിക്കറ്റിന് 300 ദിർഹമിന് മുകളിൽ നിരക്കായിട്ട് പോലും ഗാലറിയിൽ ആരവമൊരുക്കാൻ ഇരു രാജ്യക്കാരും നേരത്തെ തന്നെ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു. 70 ശതമാനം കാണികളെ അനുവദിക്കാനാണ് തീരുമാനം.
ആഘോഷങ്ങൾ ഒരുമിച്ചെത്തിയതോടെ യു.എ.ഇയിൽ മാറ്റം പ്രകടമാണ്. പ്രത്യേകിച്ച് ദുബൈ നഗരത്തിൽ. പഴയ തിരക്കിലേക്കാണ് നഗരം മാറുന്നത്. ലോകകപ്പിന് പുറമെ എക്സ്പോ, ജൈടെക്സ് തുടങ്ങിയ ആഗോള പരിപാടികൾ നഗരത്തിലെ തിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരും തങ്ങുന്ന നാടാണ് യു.എ.ഇ എന്നതിനാൽ ഗാലറിയിൽ ഇതിെൻറ ആവേശം ദൃശ്യമാകുമെന്നുറപ്പാണ്. എല്ലാ രാജ്യങ്ങളിൽ നിന്നും എത്തിപ്പെടാനും എളുപ്പമാണ്. സന്ദർശക വിസ ഉൾപെടെ അനുവദിച്ചതും യാത്രനിയന്ത്രണങ്ങൾ കുറച്ചതും മറ്റ് രാജ്യക്കാർക്ക് ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.