തോളിൽ കയ്യിട്ട് ഇന്ത്യയും അഫ്ഗാനും; 'നിന്റെ വിജയം എന്റെ വിജയം', മീമുമായി ഇർഫാൻ പഠാൻ
text_fieldsട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഞായറാഴ്ച ന്യൂസിലൻഡിനെതിരെ ഇറങ്ങുന്ന അഫ്ഗാനിസ്താെൻറ ജയത്തിനായുള്ള പ്രാർഥനയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഇന്ത്യക്ക് സെമി സാധ്യത നിലനിർത്തണമെങ്കിൽ അഫ്ഗാൻ ജയിക്കണം. ഇതിനെ പ്രതീകവത്കരിക്കുന്ന മീമുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ബോളിവുഡ് സിനിമയായ ഷോലെയിലെ സൗഹൃദ രംഗമാണ് മീമിനായി ഇർഫാൻ തിരഞ്ഞെടുത്തത്.
ഷോലെയിലെ പ്രശസ്തമായ 'യേ ദോസ്തി' എന്ന് തുടങ്ങുന്ന പാട്ടിൽ അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും ബൈക്കിൽ പോകുന്ന രംഗമാണ് മീമായി മാറ്റിയത്. 'നിന്റെ വിജയം എന്റെയും വിജയം, നിന്റെ തോൽവി എേന്റയും തോൽവി, കേൾക്കൂ എന്റെ കൂട്ടുകാരാ' എന്ന വരികളും മീമിൽ കുറിച്ചിട്ടുണ്ട്. 'പ്രത്യേകിച്ച് ഒരു ക്യാപ്ഷനും ആവശ്യമില്ല' എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച നടക്കുന്ന അഫ്ഗാന്-ന്യൂസിലാന്റ് മത്സരത്തില്‍ അഫ്ഗാന് ന്യൂസിലാന്റിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യയുടെ സെമി പ്രവേശനം സാധ്യമാവൂ. എന്നാല്‍ മികച്ച മാര്‍ജിനിലാണ് അഫ്ഗാന് ജയിക്കുന്നതെങ്കില്‍ അഫ്ഗാനാവും സെമിയില്‍ പ്രവേശിക്കുക. ഗ്രൂപ് രണ്ടിൽനിന്ന് പാകിസ്താൻ നേരത്തേ സെമിയുറപ്പിച്ചുകഴിഞ്ഞു. ഇന്ന് ജയിച്ചാൽ മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ ന്യൂസിലൻഡിന് സെമിയിലേക്ക് മുന്നേറാം.
അഫ്ഗാൻ ജയിച്ചാൽ അവർക്കും ന്യൂസിലൻഡിനും തുല്യ പോയൻറാവും. തിങ്കളാഴ്ച നമീബിയയെ തോൽപിച്ചാൽ ഇന്ത്യക്കും അതേ പോയൻറാവും. അപ്പോൾ റൺശരാശരിയാവും സെമി ബെർത്ത് നിർണയിക്കുക. ന്യൂസിലൻഡ് (1.277), ഇന്ത്യ (1.619), അഫ്ഗാൻ (1.481) എന്നിങ്ങനെയാണ് നിലവിലെ റൺ ശരാശരി. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം ത്രിശങ്കുവിലായത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലാന്റിനോട് 8 വിക്കറ്റിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.