ട്വൻറി 20 ലോകകപ്പ്: ബി.സി.സി.ഐയുടെ ലക്ഷ്യം 90 കോടി രൂപ ലാഭം
text_fieldsദുബൈ: ട്വൻറി 20 ലോകകപ്പ് നടത്തിപ്പിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നത് 1.2 കോടി ഡോളർ (90 കോടി രൂപ) ലാഭം. അപെക്സ് കൗൺസിലിൽ ബി.സി.സി.ഐ സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 39 മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് (ഇ.സി.ബി) 70 ലക്ഷം ഡോളർ നൽകും. ആറ് മത്സരങ്ങൾ നടത്തുന്ന ഒമാൻ ക്രിക്കറ്റ് ബോർഡിന് നാല് ലക്ഷം ഡോളറാണ് നൽകുന്നത്.
യു.എ.ഇക്ക് നൽകുന്ന 70 ലക്ഷം ഡോളറിൽ 55 ലക്ഷം ഡോളറും നടത്തിപ്പ് ചെലവാണ്. 15 ലക്ഷം ഡോളറാണ് ആതിഥ്യം വഹിക്കുന്നതിനുള്ള ഫീസായി നൽകുന്നത്. ഇതിന് പുറമെ ടിക്കറ്റ് അവകാശവും ഒമാൻ, യു.എ.ഇ ക്രിക്കറ്റ് ബോർഡുകൾക്കാണ്. ഇതുവഴി ക്രിക്കറ്റ് ബോർഡുകൾക്ക് നല്ലൊരു വരുമാനം ലഭിക്കും. ടൂർണമെൻറിെൻറ ആകെ ചെലവിനായി വകയിരുത്തിയിരിക്കുന്നത് 2.5 കോടി ഡോളറാണ്. ബി.സി.സി.ഐയുടെയും ഇ.സി.ബിയുടെയും ജീവനക്കാർ സംഘാടക സമിതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.