ടി20 ലോകകപ്പ്: ആദ്യ സെമിയിൽ കിവികൾക്ക് ജയിക്കാൻ 167 റൺസ്
text_fieldsടി20 ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലാൻഡിനെതിരെ ഇംഗ്ലണ്ടിന് ജയിക്കാൻ 167 റൺസ് വേണം. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇംഗ്ലണ്ട് 166 റൺസ് നേടിയത്. മുഈൻ അലിയുടെ അർധ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. 37 പന്തുകളിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സറുകളും 51 റൺസാണ് അലി നേടിയത്. ഡേവിഡ് മലാൻ 41 റൺസെടുത്തു.
ടോസ് നേടിയ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. അപകടം മനസിലാക്കിയ ഇംഗ്ലണ്ട് കരുതലോടെയാണ് തുടങ്ങിയത്. ജേസൺ റോയിക്ക് പകരം ജോണി ബെയര്‍സ്റ്റോ ആണ് ബട്ട്‌ലർക്കൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. 37 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ ഇവർക്കായി. 13 റൺസെടുത്ത ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നിൽ കുരുക്കി മിൽനെയാണ് കിവികൾക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്.
പിന്നാലെ 29 റൺസെടുത്ത ജോസ് ബട്ട്‌ലറും മടങ്ങി. രണ്ട് പേർ മടങ്ങിയതോടെ ഇന്നിങ്‌സിന്റെ വേഗത കുറഞ്ഞു. എന്നാൽ ഡേവിഡ് മലാനും മുഈൻ അലിയും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുകയായിരുന്നു. മലാൻ മടങ്ങിയതിന് പിന്നാലെ എത്തിയ ലിവിങ്സ്റ്റൺ ഇന്നിങ്‌സിന്റെ വേഗത കൂട്ടാൻ ശ്രമിച്ചു. അലിയും അവസാനത്തിൽ ആഞ്ഞുവീശിയതോടെയാണ് ഇംഗ്ലണ്ട് സ്‌കോർ 160 കടന്നത്. ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തി, ആദം മിൽനെ, ഇഷ് സോദി, ജയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.