ട്വന്റി20 ലോകകപ്പ്: യു.എസ് ടീമിൽ ഇന്ത്യയുടെ ‘സൂപ്പർ എട്ട്’
text_fieldsന്യൂയോർക്: യു.എസ് ട്വന്റി20 സംഘത്തിലെ 15ൽ എട്ടുപേരും ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആണ്. മിക്കവരും ഇന്ത്യയിൽ ജനിച്ചുവളർന്നവർ തന്നെ. രണ്ട് പാകിസ്താനികൾ, ഓരോ വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്കൻ, നെതർലൻഡ്സ് സ്വദേശികൾ എന്നിവരാണ് മറ്റുള്ളവർ.
ക്യാപ്റ്റനും മുൻനിര ബാറ്ററുമായ മൊണാങ്ക് പട്ടേൽ, സ്പിൻ ഓൾ റൗണ്ടർ നിസർഗ് പട്ടേൽ (ഇരുവരും ഗുജറാത്ത്), പേസർ സൗരഭ് നേത്രാൽവകർ, ഓൾ റൗണ്ടർ ഹർമീത് സിങ് (ഇരുവരും മുംബൈ), ബാറ്റർ മിലിന്ദ് കുമാർ (ഡൽഹി) എന്നിവർ ജനിച്ചതും വളർന്നതും ഇന്ത്യയിലാണ്.
ബൗളർ ജെസ്സി സിങ് ഇന്ത്യൻ മാതാപിതാക്കളുടെ മകനായി ന്യൂയോർക്കിൽ ജനിച്ചു. ബാറ്റർ നിതീഷ് കുമാർ കനേഡിയൻ താരമായിരുന്നു. പിന്നെ യു.എസിലേക്ക് മാറി. ഓൾ റൗണ്ടർ നോഷ്തുഷ് കെഞ്ചിഗെയും ഇന്ത്യക്കാരൻ തന്നെ. നോഷ്തുഷ് ജനിച്ചത് യു.എസിലാണെങ്കിലും കുടുംബം പിന്നീട് ബംഗളൂരുവിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.