Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി 20 ലോകകപ്പ്​:...

ട്വൻറി 20 ലോകകപ്പ്​: താരങ്ങൾ പോസിറ്റീവായാൽ പത്ത്​ ദിവസം ഐസൊലേഷൻ

text_fields
bookmark_border
ട്വൻറി 20 ലോകകപ്പ്​: താരങ്ങൾ പോസിറ്റീവായാൽ പത്ത്​ ദിവസം ഐസൊലേഷൻ
cancel

ദുബൈ: ട്വൻറി 20 ലോകകപ്പിനിടെ കോവിഡ്​ പോസിറ്റീവാകുന്ന താരങ്ങളും ജീവനക്കാരും​ പത്ത്​ ദിവസം ഐസൊലേഷൻ ഏർപെടുത്തുമെന്ന്​ ഐ.സി.സി ബയോസേഫ്​റ്റി ഹെഡ്​ അലക്​സ്​ മാർഷൽ. ലക്ഷണമില്ലെങ്കിലും ഇവർ ക്വാറൻറീനിൽ കഴിയണം. ഇവരുമായി അടുത്ത്​ ഇടപഴകിയവർക്ക്​ ആറ്​ ദിവസമാണ്​ ക്വാറൻറീൻ. പോസിറ്റീവായ ആളുമായി 48 മണിക്കൂറിനിടെ മാസ്​ക്​ ധരിക്കാതെ 15 മിനിറ്റെങ്കിലും ഇടപഴകിയവരെയാണ്​ ക്ലോസ്​ കോൺടാക്​ട്​ എന്ന ഗണത്തിൽ ഉൾപെടുത്തുക.

മാസ്​ക്​ ധിരിച്ചവരാണെങ്കിൽ 24 മണിക്കൂറത്തെ നിരീക്ഷണത്തിന്​ ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ പുറത്തിറങ്ങാം. പോസീറ്റീവായ താരമുള്ള ടീമുമായി എതിർ ടീം കളിക്കാൻ വിസമ്മതിച്ചാൽ തീരുമാനം എടുക്കുക ബയോ സേഫ്​റ്റി സൈൻറിഫിക്​ അഡ്വൈസറി ഗ്രൂപ്പായിരിക്കും.

തുറന്നവേദിയിലെ മത്സരം വഴി കോവിഡ്​ പടരില്ലെന്നാണ്​ വിലയിരുത്തൽ. ഒളിമ്പിക്​സിലും മറ്റും ഇത്​ കണ്ടതാണ്​. എങ്കിലും, എതിർടീമി​െൻറ ആശങ്കകൾ പരിഹരിക്കാൻ അഡ്വൈസറി ബോർഡിന്​ ബാധ്യതയുണ്ടായിരിക്കും. ബയോബബ്​ൾ നിബന്ധനകൾ ലംഘിക്കുന്ന താരങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. അത്തരം നിയമലംഘനങ്ങൾ ഉണ്ടാകില്ലെന്നാണ്​ കരുതുന്നത്​.

താരങ്ങൾക്ക്​ നിശ്​ചിത എണ്ണം കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കാം. അവരും ​ബയോബബ്​ൾ പ്രോ​ട്ടോക്കോൾ പാലിക്കണം. കാണികൾ യു.എ.ഇ, ഒമാൻ ഗവൺമെൻറുകളുടെ കോവിഡ്​ പ്രോ​ട്ടോകോളാണ്​ പാലിക്കേണ്ടത്​. അബൂദബിയിലും ഒമാനിലും വാക്​സിനേഷൻ നിർബന്ധമാണ്​. ദുബൈയിലും ഷാർജയിലും നിർബന്ധമാക്കിയിട്ടില്ല. കാണികൾ മാസ്​ക്​ ധരിക്കണം. കാണികളും താരങ്ങളും ഇടപഴകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World CupIsolationCovid PositiveUAE
News Summary - T20 World Cup Isolation for ten days if players are positive
Next Story