Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ് ക്രിക്കറ്റ്...

ലോകകപ്പ് ക്രിക്കറ്റ് യോഗ്യത ലീഗ്-രണ്ട്: ഒമാന് കനത്ത തോല്‍വി

text_fields
bookmark_border
ലോകകപ്പ് ക്രിക്കറ്റ് യോഗ്യത ലീഗ്-രണ്ട്: ഒമാന് കനത്ത തോല്‍വി
cancel

മ​സ്‌​ക​ത്ത്: ത്രി​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ന​മീ​ബി​യ​ക്കെ​തി​രെ ഒ​മാ​ന് ക​ന​ത്ത തോ​ല്‍വി. ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത ലീ​ഗ്- ര​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 110 റ​ൺ​സി​നാ​ണ്​ ന​മീ​ബി​യ ഒ​മാ​നെ ത​ക​ർ​ത്ത​ത്. ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്ത ന​മീ​ബി​യ ഗെ​ര്‍ഹാ​ര്‍ഡ് വാ​ന്‍ ലി​ന്‍ഗ​ന്‍റെ സെ​ഞ്ച്വ​റി മി​ക​വി​ൽ (121*) 49.5 ഓ​വ​റി​ൽ പ​ത്ത്​​വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 226 റ​ണ്‍സാ​ണെ​ടു​ത്ത​ത്.

ഒ​മാ​ന് വേ​ണ്ടി ബി​ലാ​ല്‍ ഖാ​ന്‍ പ​ത്തോ​വ​റി​ല്‍ 42 റ​ണ്‍സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​​റ്റെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഒ​മാ​ൻ 42.1 ഓ​വ​റി​ല്‍ 116 റ​ണ്‍സി​ന്​ എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ഖ​വാ​ര്‍ അ​ലി (43) മാ​ത്ര​മാ​ണ് ഒ​മാ​ന്‍ നി​ര​യി​ല്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.​ മു​ൻ​നി​ര ​ബാ​റ്റ​ർ​മാ​ർ സ്​​കോ​ർ ക​ണ്ടെ​ത്തു​ന്ന​ത്​ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്​ ഒ​മാ​ന്​ തി​രി​ച്ച​ടി​യാ​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ യു.​എ.​ഇ യെ ​ഒ​മാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ​മാ​സം ഒ​മ്പ​തി​ന്​ യു.​എ.​ഇ ക്കെ​തി​രെ​യാ​ണ് ഒ​മാ​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanT20 World Cup Qualifier
News Summary - T20 World Cup Qualifier oman lose
Next Story