വെടിക്കെട്ട് സെഞ്ച്വറിയുമായി താഹിർ; എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താന് മികച്ച സ്കോർ
text_fieldsകൊളംബോ: എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ എക്കെതിരെ പാകിസ്താൻ എക്ക് മികച്ച സ്കോർ. തയ്യബ് താഹിറിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് പാകിസ്താന് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റൺസാണ് അടിച്ചെടുത്തത്. 71 പന്തുകൾ നേരിട്ട തയ്യബ് താഹിർ 12 ഫോറും നാലു സിക്സുമടക്കം 108 റൺസെടുത്തപ്പോൾ ഓപണർമാരായ സയിം അയൂബ് (51 പന്തിൽ 59), സാഹിബ്സദ ഫർഹാൻ (62 പന്തില്‍ 65) എന്നിവർ അർധശതകവുമായും തിളങ്ങി. ഓപണർമാർ 17.2 ഓവറിൽ 121 റണ്‍സിന്റെ കൂട്ടുകെട്ടുയർത്തിയാണ് വഴിപിരിഞ്ഞത്. ഒമൈർ യൂസഫ് (35 പന്തിൽ 35), മുബശ്ശിർ ഖാൻ (47 പന്തിൽ 35) എന്നിവരും തിളങ്ങി. ഖാസിം അക്രം (പൂജ്യം), ക്യാപ്റ്റൻ മുഹമ്മദ് ഹാരിസ് (ആറു പന്തിൽ രണ്ട്) മെഹ്റാൻ മുംതാസ് (10 പന്തിൽ 13) എന്നിവർ വേഗത്തിൽ മടങ്ങിയപ്പോൾ മുഹമ്മദ് വാസിമും (10 പന്തില്‍ 17), സുഫിയാൻ മുക്കീമും (നാല്) പുറത്താകാതെ നിന്നു.
നാലാമനായി ക്രീസിലെത്തിയ തയ്യബ് താഹിർ 45ാം ഓവറിലാണ് മടങ്ങിയത്. രാജ്യവർധൻ ഹംഗർഗേക്കറുടെ പന്തിൽ അഭിഷേക് ശർമ പിടകികൂടുകയായിരുന്നു. ഇന്ത്യക്കായി ആൾറൗണ്ടർ റിയാൻ പരാഗ്, രാജ്‍വർധന്‍ ഹംഗർഗേക്കർ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹർഷിത് റാണ, മാനവ് സൂത്തർ, നിശാന്ത് സിന്ധു എന്നിവർ ഓരോ വിക്കറ്റ് നേടി.
വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 13 ഓവർ പിന്നിടുമ്പോൾ രണ്ടിന് 82 എന്ന നിലയിലാണ്. 33 റൺസുമായി അഭിഷേക് ശർമയും ഒരു റൺസുമായി ക്യാപ്റ്റൻ യാഷ് ദുല്ലുമാണ് ക്രീസിൽ. 28 പന്തിൽ 29 റൺസെടുത്ത സായ് സുദർശന്റെയും 15 പന്തിൽ 11 റൺസെടുത്ത നികിൻ ജോസിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.