മുഈൻ അലി ക്രിക്കറ്റ് താരമല്ലായിരുന്നെങ്കിൽ ഐ.എസിൽ ചേർന്നേനെയെന്ന് തസ്ലീമ നസ്റിൻ; രൂക്ഷ വിമർശനവുമായി ജോഫ്ര ആർച്ചർ
text_fieldsഇംഗ്ലീഷ് ക്രിക്കറ്റ് താരം മുഈൻ അലിയെ വംശീയമായി അധിക്ഷേപിച്ചുള്ള ബംഗ്ലദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്റെ ട്വീറ്റിന്‍റെ ചൊല്ലി വിവാദം കൊഴുക്കുന്നു. ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐ.എസ്.ഐ.എസിൽ ചേർന്നേനെ എന്നായിരുന്നു തസ്ലീമ നസ്റിന്റെ ട്വീറ്റ്.
എന്നാൽ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ട്വീറ്റിനെതിരെ വിമർശനവുമായി മുഈൻ അലിയുടെ സഹതാരവും ഇംഗ്ലണ്ടിന്‍റെ പേസ് ബൗളറുമായ ജോഫ്ര ആർച്ചറും രംഗത്തെത്തി.
ട്വീറ്റ് വിവാദമായതോടെ വിശദീകരണുമായി തസ്ലീമ നസ്റീൻ മറ്റൊരു ട്വീറ്റും ചെയ്തു. ''മുഈൻ അലിയെക്കുറിച്ചുള്ള തന്‍റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്''.-തസ്ലീമ ട്വീറ്റ് ചെയ്തു.
ഇതിനെതിരെയും വിമർശനവുമായി ജോഫ്ര ആർച്ചർ രംഗത്തെത്തി. ''ഓഹ് തമാശയായിരുന്നോ?. ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ ആ ട്വീറ്റ് ചെയ്യുകയെങ്കിലും വേണം'' -ആർച്ചർ ട്വീറ്റ് ചെയ്തു.
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായ മുഈൻ അലി തന്‍റെ ജഴ്സിയിൽ നിന്നും മദ്യക്കമ്പനിയുടെ ബ്രാൻഡ് ലോഗോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.