ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിന് തയാറായി ഇന്ത്യ; ചിത്രങ്ങൾ പങ്കുവെച്ച് ബി.സി.സി.ഐ
text_fieldsദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ 1-2 തോൽവിക്ക് ശേഷം, ബുധനാഴ്ച പാർലിലെ ബോലാൻഡ് പാർക്കിൽ പ്രോട്ടീസിനെതിരെ ആരംഭിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള തയാറെടുപ്പുകൾ നടത്തി ടീം ഇന്ത്യ. പുതിയ വൈറ്റ് ബോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ പരിക്ക് കാരണം പരമ്പരയിൽ കളിക്കുന്നില്ല. ആദ്യ ഏകദിനത്തിന്റെ തലേന്ന് ടീമിന്‍റെ പരിശീലന സെഷനിൽ നിന്നുള്ള ചിത്രങ്ങൾ ബി.സി.സി.ഐ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ''ഒരുക്കം പൂർണ്ണം, ഒന്നാം ഏകദിനത്തിന് ഇനി ഒരു ദിവസം മാത്രം'' എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ കെ.എൽ. രാഹുൽ, പരമ്പരയുടെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ജസ്പ്രീത് ബുംറ തുടങ്ങിയവർ ആദ്യ ഏകദിനത്തിനുള്ള മുന്നൊരുക്കം നടത്തുന്നത് ചിത്രങ്ങളിൽ കാണാം.
കഴിഞ്ഞയാഴ്ച സമാപിച്ച പരമ്പര തോൽവിക്ക് പിന്നാലെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയാൻ വിരാട് കോഹ്‌ലി തീരുമാനിച്ചതിന് പിന്നിൽ ആശങ്കയുണ്ടെങ്കിലും താരം മൂന്ന് ഏകദിനങ്ങളിൽ മാസ്റ്റർക്ലാസ് നേടുമെന്നും സെഞ്ച്വറി വരൾച്ച അവസാനിപ്പിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. ജോഹന്നാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിലെ തോൽവിയിൽ ടീമിനെ നയിച്ച കെ.എൽ. രാഹുലിന്റെ ക്യാപ്റ്റൻസി യോഗ്യത ഒരിക്കൽ കൂടി പരീക്ഷിക്കപ്പെടും. രണ്ടാം ഏകദിനം ജനുവരി 21 വെള്ളിയാഴ്ച പാർലിലും മൂന്നാം ഏകദിനം ജനുവരി 23ന് കേപ്ടൗണിലെ ന്യൂലാൻഡ്സിലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.