ന്യൂസിലൻഡിനെതിരെ ജയം പിടിച്ച ഇന്ത്യൻ ടീമിന് കനത്ത പിഴയിട്ട് ഐ.സി.സി
text_fieldsശുഭ്മാൻ ഗില്ലിന്റെ മാന്ത്രിക ഇന്നിങ്സിന്റെ കരുത്തിൽ 12 റൺസ് ജയവുമായി മടങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവർ നിരക്കിന് കനത്ത തുക പിഴയിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ആദ്യം ബാറ്റു ചെയ്ത് റൺമലയേറിയ ഇന്ത്യൻ ടീം ബൗളിങ്ങിനിടെ വരുത്തിയ സമയനഷ്ടമാണ് മാച്ച് ഫീയുടെ 60 ശതമാനം പിഴ ഒടുക്കുന്നതിലെത്തിച്ചത്.
മൂന്നു ഓവറാണ് നിശ്ചിത സമയം തെറ്റിച്ച് ചെയ്തത്. ഓവർ റേറ്റ് തെറ്റിച്ചാൽ ഓരോ ഓവറിനും മാച്ച്ഫീയുടെ 20 ശതമാനം ഒടുക്കണമെന്നാണ് ചട്ടം. മൂന്ന് ഓവർ സമയം വൈകിയതിനാലാണ് 60 ശതമാനം നൽകേണ്ടിവന്നത്. അംപയർമാരായ അനിൽ ചൗധരി, നിതിൻ മേനോൻ, തേർഡ് അംപയർ അനന്തപദ്മനാഭൻ, ഫോർത്ത് അംപയർ ജയരാമൻ മദനഗോപാൽ എന്നിവരായിരുന്നു കളി നിയന്ത്രിച്ചത്.
കളിയിൽ 149 പന്ത് നേരിട്ട ശുഭ്മാൻ ഗിൽ 208 റൺസ് നേടി ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. ആദ്യം ബാറ്റു ചെയ്ത് 349 റൺസ് എടുത്ത ഇന്ത്യ 12 റൺസിന് കളി ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.