ചരിത്രം രചിച്ച് തെംബ ബവുമ; ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ നായകൻ
text_fieldsകേപ്ടൗൺ: ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ നായകനായി തെംബ ബവുമ തെരഞ്ഞെടുക്കപ്പെട്ടു.
പ്രോട്ടിയേസിന്‍റെ പരിമിത ഓവർ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് കഴിഞ്ഞ ദിവസം ബവുമയെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഏൽപിച്ചത്. ഡീൻ എൽഗാറിനെ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തു. ബവുമയാണ് ഫോർമാറ്റിൽ ഉപനായകൻ.
2021, 2022 ഐ.സി.സി ട്വന്‍റി20ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും ബവുമ ടീമിനെ നയിക്കുമെന്നും ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ അടുത്ത എഡിഷനിൽ എൽഗാറാകും നായകനെന്നും സി.എസ്.എ വാർത്തകുറിപ്പിൽ അറിയിച്ചു.
തന്‍റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച അംഗീകാരങ്ങളിലൊന്നാണ് ഇതെന്ന് ബവുമ പ്രതികരിച്ചു.
വെറും ആറ് ഏകദിനങ്ങളുടെയും എട്ട് ട്വന്‍റി20 മത്സരങ്ങളുടെയും മാത്രം അനുഭവസമ്പത്തുമായാണ് ബവുമ ടീമിനെ നയിക്കാനൊരുങ്ങുന്നത്. എട്ട് ടെസ്റ്റുകളുടെയും 19 ഏകദിനങ്ങളുെടയും മാത്രം അനുഭവവുമായി തുടങ്ങി ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായി പേരെടുത്ത ഗ്രെയിം സ്മിത്താണ് ബവുമയെ നിയോഗിച്ചതെന്നത് മറ്റൊരു നിയോഗം.
അടുത്തിടെ ആഭ്യന്തര തലത്തിൽ ടി20 ചലഞ്ച് ട്രോഫയിൽ ജേതാക്കളായ ലയൺസ് ടീമിനെ നയിച്ചത് ബവുമയായിരുന്നു. ക്വിന്‍റൺ ഡികോക്കിന്‍റെ പിൻഗാമിയായിട്ടാണ് ഇരുവരുടെയും നിയമനം. ഏകദിന നായകനും െടസ്റ്റ് ടീമിന്‍റെ ഇടക്കാല നായകനുമായിരുന്ന ഡികോക്കിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.