ടെസ്റ്റ് നായകത്വം: രോഹിതിന് പകരക്കാരൻ പന്തോ ഗില്ലോ..? തിരഞ്ഞെടുത്ത് മുൻ ഓപണർ
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെ, വരാനിരിക്കുന്ന ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അദ്ദേഹത്തിന്റെ അവസാനത്തേതായിരിക്കുമെന്ന ഊഹാപോഹങ്ങളും ക്രിക്കറ്റ് ലോകത്ത് പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. പരിക്കുകൾ അലട്ടിയ താരം കഴിഞ്ഞ രണ്ട് വർഷത്തിൽ വെറും ഒമ്പത് ടെസ്റ്റ് മത്സരങ്ങൾ മാത്രമായിരുന്നു കളിച്ചത്.
പ്രായവും ശാരീരികക്ഷമതയും പരിഗണിച്ച് രോഹിത് ടെസ്റ്റ് മതിയാക്കിയേക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതിനിടെ മുൻ ഇന്ത്യൻ ഓപണറായ ആകാശ് ചോപ്ര, ടെസ്റ്റിൽ രോഹിതിന് പകരം നായക സ്ഥാനത്തേക്ക് കൊണ്ടുവരേണ്ട താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. രോഹിത്തിന്റെ പിൻഗാമിയായി റിഷഭ് പന്തിനെയോ ശുഭ്മാൻ ഗില്ലിനെയോ ആണ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻസിയിലേക്ക് അദ്ദേഹം തിരഞ്ഞെടുത്തത്. തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദീർഘകാലത്തേക്ക് നോക്കുകയാണെങ്കിൽ ശുഭ്മാൻ ഗിൽ ആകും അതെന്ന് എനിക്ക് തോന്നുന്നു. ഇപ്പോഴത്തെ കാര്യത്തെ കുറിച്ചല്ല ഞാൻ പറയുന്നത്. രോഹിത് ടെസ്റ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അടുത്ത നായകനായി ഞാൻ തിരഞ്ഞെടുക്കുക ഗില്ലിനെയാകും. - ആകാശ് ചോപ്ര പറഞ്ഞു.
ശുഭ്മന്‍ ഗില്ലോ, റിഷഭ് പന്തോ ആയിരിക്കും അടുത്ത ടെസ്റ്റ് നായകനായി വരിക. ടെസ്റ്റ് ബാറ്ററെന്ന നിലയില്‍ റിഷഭ് പന്ത് 24 കാരറ്റ് സ്വര്‍ണമാണ്. അവന്‍ വിക്കറ്റ് കീപ്പറും ഗെയിം ചേഞ്ചറുമാണ്. രോഹിത് ടെസ്റ്റ് ഫോർമാറ്റ് നിർത്തിയാൽ റിഷഭ് അല്ലെങ്കിൽ ഗില്‍ ഇവരിലൊള്‍ക്കായിരിക്കും നായകസ്ഥാനം ലഭിക്കുക. - ചോപ്ര കൂട്ടിച്ചേര്‍ത്തു.
പന്താണ് താരം..
അതേസമയം, കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത് വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ രോഹിതിന് പകരക്കാരനായി നിലവിൽ ഗിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഗിൽ നിലവിൽ മൂന്ന് ഫോർമാറ്റുകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇരുതാരങ്ങളുടെയും വളരെ ഹ്രസ്വമായ കരിയർ പരിഗണിച്ചാൽ, ടെസ്റ്റ് ക്രിക്കറ്റിൽ ഗില്ലിനേക്കാൾ വളരെ മുന്നിലാണ് പന്ത്. അവരുടെ ബാറ്റിങ് പൊസിഷനുകൾ വ്യത്യസ്തമാണെങ്കിലും, പന്തിന് വിദേശ മണ്ണിൽ നാല് സെഞ്ച്വറികളുണ്ട്. 2019 മുതൽ 2022 വരെ ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരൻ കൂടിയായിരുന്നു താരം. അതേസമയം, ഗില്ലിന് വെറും രണ്ട് സെഞ്ച്വറികളാണ് നേടാനായത് അതും ഏഷ്യൻ രാജ്യങ്ങളിൽ,കൂടാതെ, 35 ൽ താഴെ മാത്രമാണ് താരത്തിന്റെ ശരാശരി.
ആസ്‌ട്രേലിയയിൽ രണ്ട് പരമ്പരകൾ വിജയിച്ച പന്ത് രണ്ട് വർഷം മുമ്പ് ഗബ്ബയിൽ തകർന്നടിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഫിനിഷിങ് ലൈനിലെത്തിച്ച ഞെട്ടിച്ചിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ പൂർണ ഫിറ്റ്‌നസിലേക്ക് മടങ്ങിയെത്തിയാൽ, ടെസ്റ്റ് നായകത്വം പന്തിലേക്ക് എത്തിയാൽ അത്ഭുതപ്പെടാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.