ജന്മദിനം മുതൽ ജഴ്സി നമ്പർ വരെ ഒരുപോലെ; ഗാംഗുലിയും കോൺവോയും തമ്മിലുള്ള സാമ്യങ്ങൾ കണ്ടാൽ നിങ്ങളും ഞെട്ടും
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരെ ലോഡ്സിൽ നടന്ന അരങ്ങേറ്റ ടെസ്റ്റിലെ ഡബിൾ സെഞ്ച്വറിയോടെ താരമായിരിക്കുകയാണ് ന്യൂസിലാൻഡ് താരം ഡെവൻ കോൺവോയ്. എന്നാൽ അതിലേറെ കൗതുകമാകുന്നത് ഇന്ത്യയുടെ മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയുമായുള്ള സാമ്യങ്ങൾ കൊണ്ടാണ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച കോൺവോയ് ന്യൂസിലാൻഡിലേക്ക് കുടിയേറിയാണ് ടീമിലിടം പിടിച്ചത്.
ഗാംഗുലിയും കോൺവോയും തമ്മിലുള്ള സാമ്യങ്ങൾ ഇങ്ങനെ
-രണ്ട് പേരും ജനിച്ചത് ജൂലൈ എട്ടിന്. ഗാംഗുലി 1972ൽ കൊൽക്കത്തയിലും കോൺവോയ് 1991ൽ ജൊഹന്നാസ് ബർഗിലുമാണ് ജനിച്ചത്.
-രണ്ട് പേരും ഇടം കൈയ്യൻമാർ
-ഇരുവരുടെയും അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മത്സരം വെസ്റ്റ് ഇൻഡീസിനെതിരെ. കോൺവോയ് 2020 നവംബർ 27ന് ട്വന്‍റി 20യിലാണ് വിൻഡീസിനെതിരെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചതെങ്കിൽ ഗാംഗുലി 1992 ജനുവരി 11ന് വിൻഡീസിനെതിരായ ഏകദിനത്തിലാണ് ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്.
-അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിക്കാൻ ഇരുവരും ഇറങ്ങിയത് ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ. ഇരുവരും മത്സരത്തിൽ 100 റൺസിലേറെ സ്കോർ ചെയ്തു. ഗാംഗുലി 131ഉം കോൺവോയ് 200 റൺസുമാണ് നേടിയത്.
-ഇരുവരുടെയും ഏകദിന ജഴ്സി നമ്പർ 84 ആണെന്നതും ഏവരെയും അത്ഭുതപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.