പന്ത് സ്പൈഡർ കാമറയില്‍ തട്ടി ക്യാച്ച് നഷ്ടമായി; നിയന്ത്രണം വിട്ട് രോഹിതും പാണ്ഡ്യയും
text_fieldsമെൽബൺ: ഇന്ത്യ–പാകിസ്താൻ ട്വന്റി 20 ലോകകപ്പ് മത്സരത്തിനിടെ സ്പൈഡർ കാമറയില്‍ പന്തിടിച്ചതോടെ നിയന്ത്രണം വിട്ട് ക്യാപ്റ്റൻ രോഹിത് ശർമയും ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും. ക്യാച്ച് ആകേണ്ടിയിരുന്ന പന്ത് കാമറയിൽ തട്ടിയതോടെയാണ് ഇന്ത്യൻ താരങ്ങൾ രോഷം കൊണ്ടത്.
പാകിസ്താൻ ബാറ്റിങ്ങിനിടെ അശ്വിന്‍ എറിഞ്ഞ പതിനഞ്ചാം ഓവറിലാണ് സംഭവം. പാകിസ്താന്‍റെ ഷാന്‍ മസൂദിന്‍റെ ഷോട്ട് സ്പൈഡര്‍ കാമറയില്‍ തട്ടുകയായിരുന്നു. അശ്വിന്‍റെ പന്ത് മസൂദ് ഉയര്‍ത്തയടിച്ചത് ഹാർദിക്കിന് അനായാസ ക്യാച്ചാവേണ്ടതായിരുന്നു. എന്നാല്‍, പന്ത് കാമറയുടെ കേബിളില്‍ തട്ടി താഴെ വീണതോടെ ഇന്ത്യക്ക് ഉറപ്പായൊരു വിക്കറ്റാണ് നഷ്ടമായത്.
ഷദാബ് ഖാനും ഹൈദര്‍ അലിയും പുറത്തായി പാകിസ്താന്‍ വൻ തകർച്ചാ ഭീഷണിയിലിരിക്കെയായിരുന്നു ഇത്. സ്പൈഡര്‍ കാമറയില്‍ തട്ടിയതിലെ അതൃപ്തി അമ്പയറോട് പരസ്യമായി പ്രകടിപ്പിച്ച രോഹിത് ആ പന്ത് ഡെഡ് ബോള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച അമ്പയര്‍ പന്ത് ഡെഡ് ബോള്‍ വിളിക്കുകയും പാകിസ്താന്‍ ഓടിയെടുത്ത രണ്ട് റണ്‍സ് റദ്ദാക്കുകയും ചെയ്തു. തുടർന്ന് അമ്പയർ ഇടപെട്ട് കാമറ മത്സരം നടക്കുന്ന ഗ്രൗണ്ടിലെ പ്രധാന ഭാഗത്തുനിന്ന് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.