ധോണിക്കും രോഹിതിനും പിന്നാലെ കൊൽക്കത്ത ക്യാപ്റ്റനും പിഴ
text_fieldsമുംബൈ: എം.എസ്. ധോണിക്കും രോഹിത് ശർമക്കും പിന്നാലെ മറ്റൊരു നായകനും കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴ. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആവേശപ്പോരിനൊടുവിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിെൻറ നായകൻ ഒായിൻ മോർഗനാണ് പിഴ വന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈയോട് ഏറ്റ തോല്‍വിക്ക് പിന്നാലെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ പിഴ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്. ചെന്നൈ ബാറ്റ്സ്മാന്മാരുടെ വെടിക്കെട്ട് പ്രകടനത്തിനിടെ ബൗളിങ് കോമ്പിനേഷന്‍ നിര്‍ണയിക്കുന്നതിനും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിനുമായി ആവശ്യത്തിലേറെ സമയം മോര്ഗന് എടുത്തു.
ഇതോടെ 90 മിനിറ്റിനുള്ളില്‍ ഇന്നിങ്സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പിഴ ശിക്ഷ ലഭിച്ചത്. ഐ.പി.എല്‍ പതിനാലാം സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് മോര്ഗന്.
കുറഞ്ഞ ഓവർ നിരക്ക് ആവർത്തിച്ചാൽ, ഐ.പി.എൽ നിയമപ്രകാരം ക്യാപ്റ്റന്‍ 24 ലക്ഷം രൂപയാകും പിഴ. അതോടൊപ്പം, ടീമിലെ സഹതാരങ്ങളും മാച്ച് ഫീയുടെ 25 ശതമാനം പിഴയായി നല്‍കേണ്ടി വരും. മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ പിഴയോടൊപ്പം ഒരു മത്സരം വിലക്ക് വീഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.