തോൽവിക്ക് പിന്നാലെ ടീമിനാകെ പിഴയും; കഷ്ടകാലം തീരാതെ മുംബൈ ഇന്ത്യൻസ്
text_fieldsലഖ്നോ: ലഖ്നോ സൂപ്പർ ജയന്റ്സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ട് േപ്ലഓഫ് പ്രതീക്ഷ മങ്ങിയതിന് പിന്നാലെ മുംബൈക്ക് തിരിച്ചടിയായി വൻതുക പിഴയും. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് മുംബൈക്ക് വീണ്ടും പിഴശിക്ഷ ലഭിച്ചത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 24 ലക്ഷം രൂപയും ഇംപാക്ട് െപ്ലയർമാർ അടക്കമുള്ള മറ്റു ടീമംഗങ്ങൾ ആറ് ലക്ഷം രൂപ വീതമോ മാച്ച് ഫീയുടെ 25 ശതമാനമോ ആണ് അടക്കേണ്ടത്. രണ്ടാം തവണയാണ് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുംബൈക്ക് പിഴ ലഭിക്കുന്നത്. ആദ്യ തവണ ക്യാപ്റ്റന് 12 ലക്ഷം രൂപയാണ് പിഴ നൽകേണ്ടിവന്നത്.
ലഖ്നോക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണെടുത്തത്. നെഹാൽ വധേര (46), ടിം ഡേവിഡ് (35 നോട്ടൗട്ട്), ഇഷാൻ കിഷൻ (32) എന്നിവരൊഴികെ ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 45 പന്തിൽ 62 റൺസെടുത്ത മാർകസ് സ്റ്റോയിനിസിന്റെ മികവിൽ നാല് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തിയിരുന്നു.
10 മത്സരങ്ങൾ പൂർത്തിയാക്കിയ ലഖ്നോ 12 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ മുംബൈ അത്രയും മത്സരങ്ങളിൽ ആറ് പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.