ആസ്ട്രേലിയൻ മണ്ണിൽ അവരെ നേരിടാൻ കരുത്തുള്ളത് ഇന്ത്യക്ക് മാത്രമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ
text_fieldsപെർത്ത്: ആസ്ട്രേലിയൻ മണ്ണിൽ അവരെ നേരിടാൻ കരുത്തുള്ള ഏക ടീം ഇന്ത്യയാണെന്ന് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൈക്കൽ വോഗൻ. പാകിസ്താനെതിരെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസീസ് 360 റൺസിന്റെ തകർപ്പൻ ജയം നേടിയതിന് പിന്നാലെ സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രതികരണം. ഓസീസിന് എല്ലാ സാഹചര്യങ്ങളും മറികടക്കാൻ ആവശ്യമായതെല്ലാമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ടെസ്റ്റിൽ 500 വിക്കറ്റ് നേടിയ എട്ടാമത്തെ ബൗളറായി മാറിയ നഥാൻ ലിയോണിനെ പ്രശംസിക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്സിൽ 217 റൺസ് ലീഡ് നേടിയ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ അഞ്ചിന് 233 റൺസെടുത്ത് ഡിക്ലയർ ചെയ്ത് പാകിസ്താന് 450 റൺസ് വിജയലക്ഷ്യമൊരുക്കുകയായിരുന്നു. എന്നാൽ, തകർന്നടിഞ്ഞ പാക് ബാറ്റിങ് നിര വെറും 89 റൺസിന് കൂടാരം കയറി. 24 റൺസെടുത്ത സൗദ് ഷകീൽ ആയിരുന്നു അവരുടെ ടോപ് സ്കോറർ. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും പാറ്റ് കമ്മിൻസ് ഒന്നും വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സിൽ 90 റൺസെടുത്ത ഉസ്മാൻ ഖ്വാജയാണ് ഓസീസിന്റെ ടോപ് സ്കോറർ. മിച്ചൽ മാർഷ് പുറത്താകാതെ 63 റൺസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.