ഇന്ത്യൻ ക്രിക്കറ്റർ വാഷിങ്ടൺ സുന്ദറിന് എവിടെനിന്നുകിട്ടി ആ പേര്?
text_fieldsഇന്ത്യൻ ക്രിക്കറ്റർ വാഷിങ്ടൺ സുന്ദറിന് എവിടെനിന്നുകിട്ടി ആ പേര്?ഐ.പി.എൽ 10ാം എഡീഷനിൽ കൗമാരത്തിളക്കത്തോടെ എത്തി പതിയെ ഇന്ത്യൻ ക്രിക്കറ്റിലെ വലിയ പേരുകളിലൊന്നായി മാറിയ വാഷിങ്ടൺ സുന്ദർ എന്ന തമിഴ്നാട്ടുകാരനെ ചൊല്ലി ഉയർന്നു കേട്ട കുതൂഹലങ്ങൾ ആസ്ട്രേലിയൻ പരമ്പര കഴിഞ്ഞതോടെ കൂടിയിട്ടേയുള്ളൂ. ക്രിക്കറ്റിലെന്നല്ല ഇന്ത്യക്കാരിൽ മൊത്തത്തിലും പൊതുവെ അസാധാരണമായ വാഷിങ്ടൺ സുന്ദർ എന്ന പേര് എങ്ങനെ വന്നു എന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. ഏറെയായി വെളിപ്പെടാതെ കിടന്ന ആ രഹസ്യം അടുത്തിടെ പിതാവ് സുന്ദർ തന്നെ തുറന്നുപറഞ്ഞിരുന്നു. പിതാവിെൻറ വാക്കുകൾ ഇങ്ങനെ:
''ഞാൻ ഒരു ഹിന്ദുവാണ്. പാവം കുടുംബത്തിൽനിന്ന് വരുന്നു. ട്രിപ്ലിക്കേനിലെ എെൻറ വീട്ടിൽനിന്ന് രണ്ടു തെരുവുകൾ അകലെ ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ താമസിച്ചിരുന്നു. പി.ഡി വാഷിങ്ടൺ എന്ന് പേര്. മുടിഞ്ഞ ക്രിക്കറ്റ് കമ്പമായിരുന്നു അയാളുടെ സവിശേഷത. ഞങ്ങൾ മറീന മൈതാനത്ത് കളിക്കുന്നത് വീക്ഷിക്കാൻ അദ്ദേഹമെത്തും. എെൻറ കളിയോട് ഇത്തിരി ഇഷ്ടക്കൂടുതൽ കാണിച്ചു അദ്ദേഹമ. ഞാൻ പാവപ്പെട്ട കുടുംബത്തിലെയായതിനാൽ എനിക്ക് യൂനിഫോം വാങ്ങിത്തന്നതും സ്കൂൾ ഫീസ് അടച്ചതുമെല്ലാം അദ്ദേഹം. സ്വന്തം സൈക്കിളിൽ കയറ്റി മൈതാനത്തെത്തിക്കുക മാത്രമല്ല, നിരന്തരം പ്രോൽസാഹനവും നൽകും''.
ബന്ധം ഹൃദയം കീഴടക്കിയതോടെ തനിക്ക് രണ്ടാമതൊരു കുഞ്ഞുണ്ടായാൽ ഇനി പേര് വാഷിങ്ടൺ എന്നു തന്നെയാകണമെന്ന് സുന്ദർ നിശ്ചയിച്ചു. ആദ്യ മകനെ വല്യഛെൻറ പേരും വിളിക്കും.
പി.ഡി വാഷിങ്ടൺ വിടവാങ്ങി ഏറെ വൈകാതെ 1999ൽ സുന്ദറിന് ആദ്യ കുഞ്ഞ് പിറന്നു.
''എെൻറ ഭാര്യയുടെ കടിഞ്ഞൂൽ പ്രസവം ഏറെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. പക്ഷേ, കുഞ്ഞ് അതിജീവിച്ചു. ഹിന്ദു ആചാര പ്രകാരം ഒരു ദൈവനാമം കുഞ്ഞിെൻറ ചെവിയിൽ വിളിച്ചു- 'ശ്രീനിവാസൻ'. പക്ഷേ, എനിക്കായി പലതും ചെയ്തുതന്നയാളുടെ ഓർമ നിലനിർത്തി വാഷിങ്ടൺ എന്ന് പേരിടാൻ ഞാൻ തീരുമാനമെടുത്തു'- താരത്തിെൻറ പിതാവ് ഓർമിക്കുന്നു.
ഐ.പി.എൽ 10ാം സീസണിൽ പുണെ ഫൈനലിലെത്തിയതിനു പിന്നിൽ വാഷിങ്ടൺ സുന്ദറിെൻറ മാസ്മരിക പ്രകടനമികവുണ്ടായിരുന്നു. 10 മത്സരങ്ങളിൽ എട്ടു നിർണായക വിക്കറ്റുകൾ താരം പിഴുതെടുത്തിരുന്നു. രണ്ടു തവണ ചാമ്പ്യന്മാരായ മുംബൈക്കെതിരെ ക്വാളിഫയർ ഒന്നിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ടീമിന് കലാശപ്പോരാട്ടം ഉറപ്പിക്കുകയും ചെയ്തു.
അതുകഴിഞ്ഞ് മികവ് തുടർന്ന വാഷിങ്ടൺ സുന്ദർ ഏറ്റവുമൊടുവിൽ ആസ്ട്രേലിയൻ പരമ്പരയിൽ അവസാന ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.