2025 ചാമ്പ്യൻസ് േട്രാഫി; 'ഇന്ത്യ പാകിസ്താനിൽ കളിക്കണോയെന്ന് സർക്കാർ തീരുമാനിക്കും'
text_fieldsന്യൂഡൽഹി: വരുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദി പാകിസ്താനാണ്. 2025ൽ നടക്കുന്ന ടൂർണമെന്‍റിൽ ഇന്ത്യ പങ്കെടുക്കണോയെന്ന കാര്യത്തിൽ ഇപ്പോഴേ ചർച്ച തുടങ്ങിക്കഴിഞ്ഞു. അയൽക്കാരുമായി അത്ര നല്ല ബന്ധത്തിലല്ലാത്തതിനാൽ ഇന്ത്യൻ താരങ്ങൾ അവിടെ കാലുകുത്തരുതെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയർന്നു കഴിഞ്ഞു.
ഏതായാലും ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കുമെന്നാണ് കായിക മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചത്.
''സുരക്ഷ പ്രശ്നം വലിയൊരു വെല്ലുവിളിയാണ്. പലരാജ്യങ്ങളും പാക്പര്യടനം വേണ്ടെന്നു വെക്കുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കളിക്കണോയെന്ന് സർക്കാർ തീരുമാനിക്കും''- അനുരാഗ് താക്കൂർ പറഞ്ഞു.
നീണ്ട ഇടവേളക്കു ശേഷം വിദേശ രാജ്യങ്ങൾ പാകിസ്താനിൽ പര്യടനത്ത് തയാറായിരുന്നു. എന്നാൽ, ഈ വർഷം ന്യൂസിലൻഡും ഇംഗ്ലണ്ടും പാകിസ്താനുമായി ധാരണയിലെത്തിയിട്ടും സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അവസാന നിമിഷം പിൻമാറിയതും അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.