Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Wasim Jaffer-Sachin Tendulkar
cancel
camera_alt

വസീം ജാഫറ​ും സചിൻ ടെണ്ടുൽകറും

Homechevron_rightSportschevron_rightCricketchevron_rightസചിൻ, ദ്രാവിഡ്,...

സചിൻ, ദ്രാവിഡ്, ഗാംഗുലീ... ഒപ്പം കളിച്ച വസീം ജാഫറിനെക്കുറിച്ച്​ നിങ്ങൾക്ക്​ ഒന്നുമറിയില്ലേ?

text_fields
bookmark_border

ന്ത്യൻ ക്രിക്കറ്റ്​ ശരിക്കും മൃതിപൂകിയ ആഴ്​ചയാണിത്​. ഹിമാലയൻ മലനിരകളിൽനിന്ന്​ കുത്തിയിറങ്ങിയ മണ്ണിടിനടിയിൽ ​മൃതാവസ്​ഥയിൽ ആഴ്​ന്നുപൂണ്ടുകിടക്കുകയാണ്​ അതിപ്പോഴും. കാരണം, രക്ഷകരാകാൻ കഴിയുമായിരുന്ന നൂറുകണക്കിന്​ ഇന്ത്യൻ താരങ്ങൾ അതിന്​ മുതിരുന്നതിന്​ പകരം മറ്റൊരു വഴിപിടിച്ച്​ മാറിനിൽക്കുന്നു​.

വിഷയമിതാണ്​, ഉത്തരാഖണ്ഡ്​ ടീം പരിശീലകനായിരുന്ന വസീം ജാഫറിനെതിരെ അസോസിയേഷൻ ഭാരവാഹികളിലൊരാൾ വർഗീയത ആരോപിക്കുന്നു. ജാഫർ മുസ്​ലിമാണ്​. ഹിന്ദുക്കളെ മാറ്റിനിർത്തി മുസ്​ലിംകളെ പ്രത്യേകം പരിഗണിക്കുന്നുവെന്നാണ്​ പരാതി. ഇന്ത്യയുടെ ഭൂതവും വർത്തമാനവും നോക്കിയാൽ ക്രൂരമായ ആരോപണം. അയാളുടെ കരിയർ അതോടെ തീരും.


ചരിത്രത്തിലേക്കു നടന്നുകയറിയ കരിയർ

ചരിത്രത്തിലേക്കു നടന്നുകയറിയ​ ക്രിക്കറ്റ്​ ജീവിതത്തിനുടമയാണ്​​ 42കാരനായ ജാഫർ. ഓപണിങ്​ ബാറ്റ്​സ്​മാനായി രണ്ടു പതിറ്റാണ്ട്​ ദൈർഘ്യമുള്ള കരിയർ അടുത്തിടെയാണ്​ അവസാനിപ്പിച്ചത്​. അതിനിടെ ഇന്ത്യക്കായി കളിച്ചത്​ 31 ടെസ്​റ്റുകൾ. മുംബൈക്കായി നേടിയത്​ എട്ട്​ രഞ്​ജി ട്രോഫി കിരീടങ്ങൾ. അതുകഴിഞ്ഞ്​ വിദർഭയെന്ന ഇത്തിരിക്കുഞ്ഞൻമാർക്കൊപ്പം പാഡുകെട്ടി രണ്ടു കിരീടങ്ങളും. ഇന്ത്യൻ ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ ഏറ്റവും വലിയ റൺവേട്ടക്കാരൻ. രഞ്​ജി ട്രോഫി, ദുലീപ്​ ട്രോഫി, ഇറാനി കപ്പ്​ തുടങ്ങിയവയിലൊക്കെയും ഏറ്റവും കൂടുതൽ റൺ നേടിയ ആൾ.


പത്താം തവണ നേടിയ രഞ്​ജി കിരീടവുമായി വസീം ജാഫർ (ഫയൽ ചിത്രം)

ടെസ്​റ്റിൽ ജാഫറി​െൻറ സഹതാരങ്ങളായവർ ശരിക്കും ഇന്ത്യൻ ക്രിക്കറ്റി​​െൻറ ഗതി നിർണയിച്ചവർ. സചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്​, വി.വി.എസ്. ​ ലക്ഷ്​മൺ, വിരേന്ദർ സെവാഗ്​, അനിൽ കും​െബ്ല, നിലവിൽ ബി.സി.സി​.ഐ അധ്യക്ഷനായ സൗരവ്​ ഗാംഗുലി തുടങ്ങി ഈ താരനിര നീളും. വർഗീയത ആരോപിക്കപ്പെട്ട്​ രണ്ടു ദിവസം കഴിഞ്ഞ്​ അനിൽ കും​​െബ്ല പിന്തുണയുമായി എത്തിയത്​ മാത്രമായിരുന്നു ഏക ആശ്വാസം.

കും​െബ്ല പോലും ആരോപണത്തെ കുറിച്ച്​ മിണ്ടിയില്ല. ശരിയാണ്​ ചെയ്​തതെന്നും അതിനാൽ ജാഫറിനൊപ്പമുണ്ടെന്നും പറഞ്ഞു, കും​െബ്ല (സിലക്​ഷൻ വിഷയത്തിൽ ഇടപെടുന്നുവെന്ന്​ കാരണം നിരത്തിയാണ്​ ജാഫർ രാജി നൽകിയിരുന്നത്​). ആധുനിക ഇന്ത്യൻ ക്രിക്കറ്റി​െൻറ ഗ്ലാമർ നിര അക്ഷരാർഥത്തിൽ മെഴുകു പ്രതിഛായകൾ കണക്കെ മൗനംപുൽകി നിലയുറപ്പിച്ച സമയമായതിനാൽ ഐക്യദാർഢ്യത്തി​െൻറ ഈ ചെറിയ വരികളും വലിയ ശബ്​ദത്തോടെ മുഴങ്ങി.


സമ്പൂർണ പിന്തുണയുമായി ദൊഡ്​ഡ ഗണേഷ്​

നാലു ടെസ്​റ്റിൽ ഇന്ത്യൻ ജഴ്​സിയണിഞ്ഞ ദൊഡ്​ഡ ഗണേഷായിരുന്നു സമ്പൂർണ പിന്തുണയുമായി ഓടിയെത്തിയത്​. അദ്ദേഹത്തി​െൻറ ട്വീറ്റ്​ പൂർണമായി പരാമർശിക്കാതെ വയ്യ. ''പ്രിയ വസീം ജാഫർ, ഈ കളിയുടെ മഹാനായ അംബാസഡറാണ്​ താങ്കൾ. അഭിമാനത്തോടെയാണ്​ നിങ്ങൾ ദേശീയ കുപ്പായമണിഞ്ഞതും. നിങ്ങളെ പോലൊരാൾക്ക്​ ഇങ്ങനെ വരുമെന്ന്​ കരുതിയില്ല. നിങ്ങൾ ക്രിക്കറ്റ്​ താരങ്ങളിലെ മുത്താണ്​. ഒപ്പം നല്ല മനുഷ്യനും, സഹോദരനും. നിങ്ങളെയും നിങ്ങളുടെ സത്യസന്ധതയെയും ക്രിക്കറ്റ്​ ലോകത്തിന്​ അടുത്തറിയാം''.


ഗണേഷി​െൻറ ട്വീറ്റിലെ നിഷ്​കളങ്കത നിങ്ങളെ കരയിക്കും. കാരണം, 'ക്രിക്കറ്റ്​ ലോക'ത്തിന്​ ശരിക്കും ജാഫറിനെ അറിയില്ല​. അദ്ദേഹത്തി​െൻറ വ്യക്​തിത്വത്തിന്​ രണ്ടണയെങ്കിലും നൽകാനും അവരില്ല. ഇല്ലെങ്കിൽ, ടെണ്ടുൽക്കർ, ദ്രാവിഡ്​, ലക്ഷ്​മൺ, സെ​വാഗ്​, ഗാംഗുലി തുടങ്ങിയവർക്ക്​ കു​ം​െബ്ല ചെയ്​ത പോലെ പിന്തുണ നൽകി 280 അക്ഷരങ്ങൾ ട്വീറ്റു ചെയ്യാമായിരുന്നു.


അവർ മിണ്ടാതിരുന്നത്​ എന്തുകൊണ്ടാകും?

ഇതാണ്​ ശരിക്കും കുഴക്കുന്നത്​. അവർ മിണ്ടാതിരുന്നത്​ എന്തുകൊണ്ടാകും? കും​െബ്ല ചെയ്​തത്​ അവർക്ക്​ സാധിക്കാതെ പോയത്​ എന്തുകാരണത്താലാണ്​? പാതി വിട്ടുനിന്നായാലും പഴയ ചങ്ങാതി ഒറ്റക്കല്ലെന്ന്​ വെറുതെ ട്വീറ്റ്​ ചെയ്യുക. ആലങ്കാരികമായെങ്കിലും അയാളുടെ കൂടെനിൽക്കുക. ഈ അനശ്വരരുടെ കാഴ്​ചയിൽ, അദ്ദേഹത്തെ അപവാദം പറഞ്ഞ മാനേജറും ​പിന്തുണച്ച അസോസിയേഷൻ സെക്രട്ടറിയും ഇന്ത്യൻ ക്രിക്കറ്റി​െന ഭരിക്കുന്ന ദൈവങ്ങളുടെ പ്രാദേശിക അവതാരങ്ങളാണ്​. അതിനാൽ തന്നെ എതിരെ ഒന്നും ഉരിയാടരുത്​.

നിങ്ങൾ അദ്​ഭുതപ്പെ​ട്ടേക്കാം. ആരുമല്ലാത്ത ഒരു ഉദ്യോഗസ്​ഥൻ കയറി മ​ത​ഭ്രാന്ത്​ ആരോപിച്ച സഹതാരത്തിനു വേണ്ടി എഴുന്നേറ്റുനിൽക്കാനാവില്ലെങ്കിൽ ക്രിക്കറ്റ്​ ലോകത്ത്​ അനശ്വരനാകുന്നതിൽ പിന്നെയെന്തർഥം? നിങ്ങളുടെ കായിക ലോകത്തി​െൻറ ചെറു അതിരുകൾക്കകത്തുപോലും റിപ്പബ്ലിക്കൻ മൂല്യങ്ങളും സൗഹൃദവും പാലിക്കാനാവില്ലെങ്കിൽ ഈ ഭാരത്​ രത്​നക്ക്​ എന്തുവില​? ഒന്നിച്ച്​ ഡ്രസ്സിങ്​ റൂം പങ്കുവെച്ച സഹതാരം തളർന്നിരിക്കും നേരത്ത്​ ആശ്വാസം നൽകുന്ന ഒരു ഡസൻ വാക്കുകൾ ബാക്കിയില്ലെങ്കിൽ പിന്നെ ആ ബ്രാഡ്​മാൻ പ്രഭാഷണത്തിലെ നല്ല വാക്കുകളെ എന്തിന്​ വിലക്കെടുക്കണം? പ്രഫഷനലിസത്തിനും സത്യസന്ധതയും പേരുകേട്ട ഒരു ക്രിക്കറ്ററെ താൻ നോക്കിനിൽക്കെ ആശ്രിത വത്സലർ അപമാനിക്കുന്നുവെങ്കിൽ എന്തിനാണ്​ ഈ ബി.സി.സി.ഐ അധ്യക്ഷ പദവി?.



ആരോപണങ്ങളെ സ്വയം പ്രതിരോധിച്ച്​ പ്രതിക്കൂട്ടിൽ നിൽക്കേണ്ടവനല്ല ജാഫർ. ഉത്തരാഖണ്ഡ്​ ക്രിക്കറ്റിനെ അപമാനിച്ച അസോസിയേഷൻ ഉദ്യോഗസ്​ഥരെയാണ്​ തത്​കാലം പുറത്തുനിർത്തേണ്ടത്​. അവർക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകണം.


മൗനത്തിലൊളിച്ച്​ മുംബൈ ക്രിക്കറ്റും

ദേശീയ ക്രിക്കറ്റിൽ ഒപ്പം മൈതാനത്തിറങ്ങിയവരെ പോലെ പ്രതിസ്​ഥാനത്താണ്​ ജാഫറെ സംരക്ഷിക്കാൻ മറന്ന മുംബൈ ക്രിക്കറ്റും. 60കളിലും 70കളിലും വളർന്ന ക്രിക്കറ്റ്​ ആരാധകർക്ക്​ മുംബൈ ഇന്ത്യൻ ക്രിക്കറ്റി​െൻറ ​ശക്​തിദുർഗം മാത്രമല്ല, ക്രിക്കറ്റ്​ മുന്നോട്ടുവെച്ച സംസ്​കാരത്തി​െൻറ ആസ്​ഥാനം കൂടിയായിരുന്നു. അവിടുത്തെ ലീഗ്​ ക്രിക്കറ്റ്​ ഇന്ത്യ കണ്ട മഹാപ്രതിഭകളെ ദാനം നൽകിയ നാടാണ്​. ബാറ്റിങ് സ്​കൂളി​െൻറ കുലപതികളായ വിജയ്​ മർച്ചൻറ്​, വിജയ്​ മഞ്​ജ്​രേക്കർ, ദിലീപ്​ സർദേശായി, സുനിൽ ഗവാസ്​കർ, ദിലിപ്​ വെങ്​സർക്കാർ, സചിൻ ടെണ്ടുൽക്കർ തുടങ്ങി അനേകം പേർ. പൈതൃകം കാക്കാൻ മാത്രമല്ല, ദീർഘമായി കളിക്കാനും പോന്നവർ.



ആ കൂറും വിശ്വാസവും എവിടെ? മുംബൈ സ്​കൂൾ ഓഫ്​ ബാറ്റിങ്ങി​െൻറ അവതാരമാണ്​ ജാഫർ. രണ്ടു പതിറ്റാണ്ടു കാലമാണ്​ ഒരേ കരുത്തോടെ മുംബൈ ബാറ്റിങ്ങിന്​ അദ്ദേഹം താളം പകർന്നത്​. ഇന്ത്യൻ ക്രിക്കറ്റി​െൻറ ഓരോ തലങ്ങളിലും തലയെടുപ്പോടെ നിന്ന മുംബൈ ക്രിക്കറ്റർമാർ ഇപ്പോഴുമുണ്ട്​. ടെലിവിഷൻ കമന്‍ററി ബോക്​സിൽ സുനിൽ ഗവാസ്​കറും സഞ്​ജയ്​ മഞ്​ജ്​രേക്കറും. ഇന്ത്യ​ൻ ക്രിക്കറ്റി​െൻറ ഭാഗ്യ നക്ഷത്രമായി സചിൻ ടെണ്ടുൽക്കർ. ദേശീയ ടീം മാനേജറായി രവി ശാസ്​ത്രി. ഇന്ത്യൻ ടീം ഏകദിന ക്യാപ്​റ്റൻ പദവിയിൽ രോഹിത്​ ശർമ. ടെസ്​റ്റ്​ ടീം ഉപനായകനായി അജിങ്ക്യ രഹാനെ. ഇവരാരും ജാഫറിനെ​ പിന്തുണക്കുന്ന ഒരു വാക്കുപോലും പറഞ്ഞില്ല.

രണ്ടാം ടെസ്​റ്റി​െൻറ തലേ ദിവസം രഹാനെയോട്​ ജാഫർ പ്രശ്​നം ചോദ്യമായി എത്തിയിരുന്നു. ' ആ വിഷയത്തിൽ എനിക്ക്​ ഒന്നും അറിയില്ലെന്ന്​' പറഞ്ഞ്​ പ്രതികരിക്കാതെ മാറിനിന്നു അദ്ദേഹം. മുംബൈയിൽ വർഷങ്ങളോളം ജാഫറിനൊപ്പം ഒരേ മുറിയിൽ കഴിഞ്ഞയാളാണ്​ രഹാനെ. ജാഫറിനെതിരെ വർഗീയത ആരോപിക്കപ്പെട്ടത്​ അറിഞ്ഞില്ലെന്ന്​ ഒരിക്കലും പറയാനുമാകില്ല. അയാൾ ബയോ-സുരക്ഷിത ബബ്​ളിൽ കഴിയുന്നുവെന്നേയുള്ളൂ. അത്​ പാറക്കല്ലിനടിയിലല്ല.

ഒരാഴ്​ച മുമ്പാണ്​, കർഷക സമരത്തിനെതിരെ വിദേശത്തുനിന്ന്​ പ്രതികരണമുയർന്നപ്പോൾ അധികാരികളുടെ സമ്മർദവലയത്തിൽപെട്ട്​ രഹാനെയും കോഹ്​ലിയും ശാസ്​ത്രിയും ടെണ്ടുൽക്കറും കോറസായി ട്വിറ്ററിലെത്തിയത്​. ഇന്ത്യ ടുഗെതർ എന്നതാണ്​ രഹാനെയുടെ ഇഷ്​ട ഹാഷ്​ടാഗ് തന്നെ​. സ്വന്തം വീട്ടിൽനിന്ന്​ തുടങ്ങേണ്ടതാണ്​ ഐകമത്യമെന്ന്​ ഇനിയെങ്കിലൂം ഈ താരത്തോട്​ ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കുമോ ആവോ.


അന്ന്​ ട്വീറ്റുകളുടെ പരമ്പര, ഇപ്പോൾ കനംതിങ്ങും നിശബ്​ദത

അടുത്തിടെയുള്ള ഈ സംഭവ പരമ്പരകൾ എല്ലാം പറയുന്നുണ്ട്​. ഒരിക്കൽ ചിലർ പറഞ്ഞു കൊടുത്തപടി ട്വീറ്റുകളുടെ പരമ്പര. പിന്നെ സൂചി വീണാൽ മുഴങ്ങുന്ന കനംതിങ്ങും നിശ്ശബ്​ദത. ആസ്​ട്രേലിയയിൽ വംശീയ ​ഭ്രാന്ത്​ ആവേശിച്ചവർ മുഹമ്മദ്​ സിറാജിനെ കൈയേറ്റം ചെയ്​തപ്പോൾ നായകനും മാനേജറും മുതൽ എല്ലാവരും അരിശവും ഐക്യദാർഢ്യവുമായി രംഗത്തുവന്നത്​ നാം കണ്ടു. ഒരു മാസം കഴിഞ്ഞ്​ സമാന സ്വഭാവത്തോടെ ഭീകര ആരോപണം വസീം ജാഫറിനെതിരെ മുഴങ്ങിയപ്പോൾ- ആരോപണങ്ങൾ അക്കമിട്ട്​ നിഷേധിച്ച്​ താരം വാർത്താസമ്മേളനം വരെ വിളിച്ചുചേർത്തു- ആരുമെത്തിയതേയില്ല. എവിടെയാണ്​ പിഴച്ചത്​?



മറുപടി ലളിതം. ഇന്ത്യയിൽ, മതഭ്രാന്ത്​ ആരോപണം നേരിടുന്നത്​ മുസ്​ലിമാണെങ്കിൽ, മൗനമാണ്​ ധീരത. അതി​െൻറയർഥം, ഇന്ത്യൻ ക്രിക്കറ്റ്​ പൂർണമായി മരിച്ചുകഴിഞ്ഞു എന്നുത​ന്നെയല്ലേ. ഇനിയെങ്കിലും സഹതാരങ്ങൾ ജാഫറിന്​ ഐക്യദാർഢ്യവുമായി എത്തുമെന്ന്​ തന്നെ കരുതാം. തുടങ്ങാൻ വേണേൽ, ഒരു മുംബൈ താരം കാണിച്ച മര്യാദയും ആർജവവും കാണാം. വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ ആയി ടെസ്​റ്റ്​ കളിച്ച ചന്ദ്രകാന്ത്​ പണ്ഡിറ്റ്​ പറഞ്ഞത്​ ഇങ്ങനെ: ''വസീം മതം നോക്കി താരങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഞെട്ടിച്ചു. വസീമിനെ​ ഏറെയായി എനിക്കറിയാം. വിദർഭയിലായിരിക്കെ ഒന്നിച്ച്​ പ്രവർത്തിക്കുകയും ചെയ്​തതാണ്​. ജാതിയും മതവുമില്ലാതെ ഓരോ യുവതാരത്തിനും മാതൃകയായിരുന്നു അദ്ദേഹം. ടീമിന്​ ഗുണം ചെയ്യാനാകുന്ന പ്രതിഭയുള്ള താരങ്ങളെ കുറിച്ചു മാത്രം അയാൾ സംസാരിക്കും. എല്ലാ അർഥത്തിലും ടീം മാ​ത്രമായിരുന്നു മുഖ്യം. ത​െൻറ മതം അവിടെ വിഷയമായതേയില്ല''.

പതിറ്റാണ്ടോളം മുംബൈ നിരയിൽ ബാറ്റു ചെയ്​ത ഷിഷിർ ഹട്ടങ്കടിയും ജാഫറിൽ വിശ്വാസം പരസ്യമാക്കിയതാണ്​. കും​െബ്ല, ഗണേഷ്​, മനോജ്​ തിവാരി, പണ്ഡിറ്റ്​, ഹട്ടങ്കടി എന്നിവർക്കൊപ്പം പ്രചോദനമായി ഇനിയുമാരെങ്കിലുമുണ്ടെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിനെ ഈ മൺകൂനക്കടിയിൽനിന്ന്​ നമുക്ക്​ രക്ഷിച്ചെടുക്കാം. അല്ലെങ്കിൽ ഉറപ്പിക്കാം, ഇന്ത്യൻ ക്രിക്കറ്റ്​ മൃതിയടഞ്ഞുപോയിരിക്കുന്നു.

(കടപ്പാട്​: www.telegraphindia.com മൊഴിമാറ്റം: കെ.പി. മൻസൂർ അലി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wasim JafferSachin TendulkarRahul DravidIndian Cricket
News Summary - The mute maestros of Indian cricket
Next Story