കോവിഡിനിടെ ക്രിക്കറ്റ് 'ആഘോഷമില്ല'; ഐ.പി.എൽ കവറേജ് ഒഴിവാക്കി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്
text_fieldsന്യൂഡൽഹി: രാജ്യം കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന വേളയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വാർത്തകൾ തൽക്കാലത്തേക്ക് തിരസ്കരിച്ച് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' പത്രം.
മരുന്നില്ലാതെ, ശ്വസിക്കാൻ പ്രാണവായു ഇല്ലാതെ മനുഷ്യർ മരിക്കുമ്പോൾ ബയോ ബബ്ൾ സുരക്ഷയിൽ ക്രിക്കറ്റ് ആഘോഷിക്കപ്പെടുന്നതിലെ പൊരുത്തക്കേടാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പ്രശ്നം ക്രിക്കറ്റിേന്റതല്ല അതു നടത്തുന്ന സമയത്തിേന്റതാണ്. രാജ്യത്തിന്‍റെ ശ്രദ്ധ ജീവിന്മരണപ്രശ്നങ്ങളിൽ കേന്ദ്രീകരിക്കുന്ന ഈ അവസരത്തിൽ അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചെറിയൊരു നീക്കം മാത്രമാണിതെന്ന് പത്രം പറയുന്നു.
ദൃഢനിശ്ചയത്തോടെ ഒറ്റ ലക്ഷ്യത്തോടെ നാം ഒറ്റരാജ്യമായി നിൽക്കേണ്ട ഒരവസരമാണിതെന്നും പത്രം വായനക്കാരോട് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.