ഇന്ത്യയുടേത് 65 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ; നാണക്കേടിന്റെ റെക്കോർഡ് കഥ
text_fields65 വർഷം
കഴിഞ്ഞ 65 വർഷത്തിനിടയിൽ ടെസ്റ്റിൽ പിറക്കുന്ന ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണ് ഇന്ത്യയുടേത്. 1955ൽ ന്യൂസിലൻഡ് 26ന് പുറത്തായി ലോക റെക്കോഡ് കുറിച്ച ശേഷം ഏറ്റവും കുറഞ്ഞ സ്കോർ.
2019ൽ ഇംഗ്ലണ്ടിനെതിരെ അയർലൻഡ് 38 റൺസിന് പുറത്തായിരുന്നു.
'സമ്മർ ഓഫ് 36'
സമ്മർ ഓഫ് 42 എന്നായിരുന്നു 1974 ജൂൺ 20ന് ലോഡ്സിലെ ഇന്ത്യൻ തകർച്ചയെ വിളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ആതിഥേയരുടെ 629ന് മറുപടിയായി ആദ്യ ഇന്നിങ്സിൽ ഇന്ത്യ 302ന് പുറത്തായി ഫോളോ ഓൺ വഴങ്ങി. രണ്ടാം ഇന്നിങ്സിൽ 42 റൺസിന് പുറത്തായതോടെ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറായി. ക്രിക്കറ്റ് ലോകത്തിന് അത് 'സമ്മർ ഓഫ് 42' ആയിരുന്നു.
1947ൽ ഡൊണാൾഡ് ബ്രാഡ്മാെൻറ ഓസീസിനെതിരെ ലാല അമർനാഥിെൻറ ഇന്ത്യ 58 റൺസിന് പുറത്തായ റെക്കോഡാണ് ലോഡ്സിൽ അജിത് വഡേക്കറുടെ ഇന്ത്യ തിരുത്തിയത്. ഇപ്പോൾ, വഡേക്കറുടെ റെക്കോഡാണ് കോഹ്ലിയുടെ ഇന്ത്യ സ്വന്തം പേരിലാക്കിയത്. ഇപ്പോഴിത് 'സമ്മർ ഓഫ് 36' ആയി മാറി.
36 റൺസ്
ടെസ്റ്റ് ക്രിക്കറ്റ് റെക്കോഡ് ബുക്കിൽ 36ൽ പുറത്താവുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക (ആസ്ട്രേലിയക്കെതിരെ 1932), ആസ്ട്രേലിയ (ഇംഗ്ലണ്ടിനെതിരെ 1902) എന്നിവരാണ് ഇതേ സ്കോറിൽ നേരത്തെ നാണംകെട്ടത്.
26 റൺസ്
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോർ എന്ന റെക്കോഡ് ന്യൂസിലൻഡിനാണ്. 1955 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ 26 റൺസിനാണ് കിവീസ് പുറത്തായത്. പിന്നെ രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ ദക്ഷിണാഫ്രിക്കയാണ്. 30 റൺസ് (ഇംഗ്ലണ്ടിനെതിരെ 1896, 1924), 35 റൺസ് (ഇംഗ്ലണ്ടിനെതിരെ 1899), 36 റൺസ് (ആസ്ട്രേലിയക്കെതിരെ 1932) എന്നിവ. ആറാമതായി ആസ്ട്രേലിയയും (36 റൺസ്, ഇംഗ്ലണ്ടിനെതിരെ 1902). ഏഴാം സ്ഥാനത്താണ് ഇന്ത്യയുടെ കഴിഞ്ഞ ദിവസത്തെ പ്രകടനം.
ഡിസംബർ 19: ചിരിയും കണ്ണീരും
ഒരേ ദിവസത്തിലെ യാദൃശ്ചികത. നാലുവർഷം മുമ്പ് ഇതേ ദിവസമായിരുന്നു ഇന്ത്യ ടെസ്റ്റിലെ റെക്കോഡ് സ്കോർ കുറിച്ചത്.
2016 ഡിസംബർ 19: ഇംഗ്ലണ്ടിനെതിരെ ചെന്നൈ ടെസ്റ്റ്. ഏഴിന് 759 റൺസെടുത്ത ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ. അതും വിരാട് കോഹ്ലിക്ക് കീഴിലായിരുന്നു. കരുൺ നായറുടെ ട്രിപ്പ്ളും (303 നോട്ടൗട്ട്), കെ.എൽ. രാഹുലിെൻറ സെഞ്ച്വറിയും (199) ഇന്ത്യക്ക് റെക്കോഡ് സ്കോറും ഇന്നിങ്സ് ജയവുമൊരുക്കി.
2020 ഡിസംബർ 19: ആസ്ട്രേലിയക്കെതിരെ 36 റൺസിന് പുറത്തായി തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോർ എന്ന റെക്കോഡ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.