ഇമാറാത്ത് ക്രിക്കറ്റിൽ മലയാളിത്തിളക്കം; അയർലൻഡിനെ നേരിടുന്ന ടീമിൽ മലയാളികൾ മൂന്ന്
text_fieldsദുബൈ: അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ യു.എ.ഇ ടീം ഇന്നിറങ്ങുമ്പോൾ പ്രതീക്ഷ മുഴുവൻ മലയാളി താരങ്ങളിലാണ്. സെഞ്ച്വറി നേട്ടത്തിലൂടെ ടീമിന് തകർപ്പൻ വിജയമൊരുക്കിയ മലയാളി താരം റിസ്വാൻ റഉൗഫ്, സ്കോട്ട്ലൻഡിനെതിരെ അർധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ബാസിൽ ഹമീദ്, മികച്ച ബാറ്റ്സ്മാനും മീഡിയം പേസറുമായ അലിഷാൻ ഷറഫു എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ.
136 പന്തിൽ 109 റൺസെടുത്ത് ടീമിന് വീരോചിത വിജയം സമ്മാനിച്ച റിസ്വാെൻറ പ്രകടനത്തിൽ പൂർണ സംതൃപ്തി പ്രകടിപ്പിച്ച പരിശീലകൻ റോബിൻ സിങ് ഞായറാഴ്ച അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത്തെ മത്സരവും ജയിച്ചുകയറുമെന്ന ആത്മവിശ്വാസത്തിലാണ്.
ആദ്യമത്സരത്തിൽ ആറ് വിക്കറ്റ് വിജയം നേടിയ ടീമിന് കരുത്തായത് മലയാളി താരം റിസ്വാൻ അടിച്ചെടുത്ത സെഞ്ച്വറി പ്രകടനംതന്നെയാണ്. കണ്ണൂർ ജില്ലയിലെ തലശ്ശേരി സൈദാർ പള്ളി സ്വദേശിയായ റിസ്വാൻ രണ്ടു വർഷം മുമ്പാണ് യു.എ.ഇ ദേശീയ ടീമിൽ ഇടം നേടുന്നത്. യു.എ.ഇയുടെ കുപ്പായത്തിൽ നേപ്പാളിനെതിരെയാണ് ഇൗ മലയാളി താരം ആദ്യമായി പാഡണിഞ്ഞത്.
ആദ്യ കളിയിൽ ഇറങ്ങിയില്ലെങ്കിലും ടീമിലെ കരുത്തുറ്റ ബാറ്റ്സ്മാനാണ് കോഴിക്കോട് സ്വദേശിയായ ബാസിൽ ഹമീദ്. 2019ൽ ദേശീയ ടീമിൽ ഇടം നേടിയ ഇൗ മലയാളി ഷാർജ സ്റ്റേഡിയത്തിൽ സ്കോട്ട്ലൻഡിനെതിരെ അർധ സെഞ്ച്വറി പ്രകടനം നടത്തിയാണ് കഴിവ് തെളിയിച്ചത്. അമേരിക്ക, ഒമാൻ, നമീബിയ എന്നീ ടീമുകൾക്കെതിരെയും ബാസിൽ യു.എ.ഇക്ക് പാഡണിഞ്ഞു. ഓഫ് സ്പിന്നർ കൂടിയാണ് ബാസിൽ.
പത്താം വയസ്സ് മുതൽതന്നെ യു.എ.ഇയിലെ ക്രിക്കറ്റ് ടീമുകളിൽ സ്ഥിര സാന്നിധ്യമായ കണ്ണൂർ പഴയങ്ങാടി സ്വദേശിയായ അലിഷാൻ ഷറഫു അയർലൻഡിനെതിരെ ദേശീയ ടീമിൽ അരങ്ങേറ്റ മത്സരം കളിച്ച സന്തോഷത്തിലാണ്. മൂന്ന് വർഷമായി യു.എ.ഇ അണ്ടർ 19 ടീം അംഗമായിരുന്നു. ഫെബ്രുവരിയിൽ നടന്ന ടി20 മത്സരങ്ങളിൽ അഞ്ച് മാച്ചുകളിലാണ് അലിഷാൻ യു.എ.ഇക്ക് വേണ്ടി പാഡണിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.