തമിഴ് കളിക്കാരില്ലാത്ത ചെന്നൈ സൂപ്പർ കിങ്സിനെ നിരോധിക്കണമെന്ന് നിയമസഭയിൽ ആവശ്യം
text_fieldsചെന്നൈ: തമിഴ്നാട്ടിൽനിന്നുള്ള താരങ്ങളില്ലാത്ത ചെന്നൈ സൂപ്പർ കിങ്സ്(സി.എസ്.കെ) ടീമിനെ ഐ.പി.എൽ പരമ്പരയിൽനിന്ന് വിലക്കണമെന്ന് നിയമസഭയിൽ ആവശ്യം.
ചൊവ്വാഴ്ച നിയമസഭയിൽ കായിക വകുപ്പുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്കിടെയാണ് പാട്ടാളി മക്കൾ കക്ഷി(പി.എം.കെ)യിലെ ധർമപുരി എം.എൽ.എ വെങ്കടേശ്വരൻ ഇക്കാര്യമുന്നയിച്ചത്.
തമിഴ്നാടിനെ പ്രതിനിധീകരിച്ച് കളിക്കുന്ന സി.എസ്.കെയിൽ തമിഴ്നാട് താരങ്ങൾക്ക് പ്രാമുഖ്യം ലഭ്യമാവുന്നില്ല. സംസ്ഥാനത്തെ മികച്ച ക്രിക്കറ്റ് താരങ്ങൾക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. തമിഴ്നാട് താരങ്ങളെ ഒഴിവാക്കി സ്വന്തം ലാഭത്തിനുവേണ്ടി തമിഴ്നാട് ടീമായി പ്രമോട്ട് ചെയ്ത് തമിഴരിൽനിന്ന് കൂടുതൽ ലാഭം കൊയ്യുന്നതായും എം.എൽ.എ ചൂണ്ടിക്കാട്ടി. ഇതിനോട് തമിഴ്നാട് സർക്കാറിന്‍റെ ഭാഗത്തുനിന്ന് മറുപടിയോ വിശദീകരണമോ ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.