'ഭാര്യ ഗർഭിണിയായതിനാൽ കോഹ്ലിക്ക് ലീവ്, നടരാജൻ ഇതുവരെയും കുട്ടിയെ കണ്ടില്ല' -വിവേചനമെന്ന് ഗാവസ്കർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിവേചനമുണ്ടെന്ന ആരോപണവുമായി മുൻ താരം സുനിൽ ഗാവസ്കർ. വ്യത്യസ്ത താരങ്ങൾക്ക് വ്യത്യസ്ത നിയമമാണെന്നും ഗാവസ്കർ തുറന്നടിച്ചു. ഗാവസ്കർ സ്പോർട്സ്റ്റാർ മാസികയിൽ എഴുതിയ ലേഖനം വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ബൗളർ ആർ.അശ്വിൻ അദ്ദേഹത്തിന്‍റെ നേരുള്ള പെരുമാറ്റം കൊണ്ട് ടീമിനുള്ളിൽ കഷ്ടം അനുഭവിച്ചെന്ന് പറഞ്ഞ ഗാവസ്കർ കോഹ്ലിക്കെതിരെയും വിമർശനം ഉന്നയിച്ചു.
''ഐ.പി.എൽ േപ്ല ഓഫ് നടക്കുേമ്പാളാണ് നടരാജന് പെൺകുഞ്ഞ് പിറന്നത്. അദ്ദേഹത്തെ യു.എ.ഇയിൽ നിന്നും നേരിട്ട് ആസ്ട്രേലിയൻ പര്യടനത്തിലേക്ക് കൊണ്ടുപോയി. മികച്ച പ്രകടനത്തിന് ശേഷം അദ്ദേഹത്തോട് ടെസ്റ്റ് ടീമിലില്ലാതിരുന്നിട്ടും നെറ്റ് ബൗളറായി തുടരാൻ ആവശ്യപ്പെട്ടു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങിയ ശേഷം ജനുവരി അവസാനത്തോടെ മാത്രമേ മകളെ കാണാൻ കഴിയൂ. അതേ സമയം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം കുഞ്ഞിനെ കാണാനായി മടങ്ങുകയാണ്. അതാണ് ഇന്ത്യൻ ക്രിക്കറ്റ്. വ്യത്യസ്ത താരങ്ങൾക്ക് വ്യത്യസ്ത നിയമമാണ്. നിങ്ങൾക്ക് എന്നെ വിശ്വാസമില്ലെങ്കിൽ നടരാജനോടും അശ്വിനോടും ചോദിച്ചുനോക്കൂ'' -ഗാവസ്കർ സ്പോർട്സ്റ്റാർ മാസികയിൽ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.