മൂന്നാം ട്വന്റി20: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
text_fieldsജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയത്.
അതേ സമയം, ദക്ഷിണാഫ്രിക്കൻ ടീമിൽ പേസർ നാന്ദ്രെ ബർഗർ ഇന്ന് അരങ്ങേറ്റം കുറിക്കും. കേശവ് മഹാരാജ്, ഡോണോവൻ ഫെരേര എന്നിവർ ടീമിൽ തിരിച്ചെത്തി. ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്‌സി എന്നിവരാണ് പുറത്തുപോയത്.
പരമ്പരയിൽ 0-1ന് പിന്നിലായ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോർ നേടിയിട്ടും ഇന്ത്യ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
പരമ്പരയിലെ ആദ്യ കളി പൂർണമായും മഴയെടുത്തതിനാൽ പരമ്പര സ്വന്തമാക്കാൻ പിന്നീടുള്ള രണ്ടുമത്സരങ്ങളും നിർണായകമായിരുന്നു. എന്നാൽ, റിങ്കു സിങ്ങിന്റെയും സൂര്യകുമാറിന്റെയും തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ 19.3 ഓവറിൽ 180 റൺസ് വിജയ ലക്ഷ്യം ഇന്ത്യ ഉയർത്തിയിട്ടും ജയം കൈവിട്ടു. മഴനിയമപ്രകാരം പുതുക്കി നിശ്ചയിച്ച വിജയ ലക്ഷ്യം (15 ഓവറിൽ 152 ) ദക്ഷിണാഫ്രിക്ക അനായാസം മറികടക്കുകയായിരുന്നു.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുകേഷ് കുമാർ.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), റീസ ഹെൻഡ്രിക്‌സ്, മാത്യു ബ്രീറ്റ്‌സ്‌കെ, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ആൻഡിൽ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, ലിസാഡ് വില്യംസ്, തബ്രായിസ് ഷംസി, നാന്ദ്രെ ബർഗർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.