ദക്ഷിണാഫ്രിക്കൻ താരങ്ങളെ കുഴക്കി ‘തിരുവനന്തപുരം’; വിഡിയോ പങ്കുവെച്ച് ശശി തരൂരിന്റെ ‘വെല്ലുവിളി’ -Video
text_fieldsതിരുവനന്തപുരം: ലോകകപ്പ് സന്നാഹ മത്സരത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങളെ കുഴക്കി ‘തിരുവനന്തപുരം’. തങ്ങൾ എത്തിയ സ്ഥലത്തിന്റെ പേര് പറയാൻ കഴിയാത്ത സ്ഥിതിയിലാണ് പല താരങ്ങളും. ‘തിരുവനന്തപുരം’ എന്ന് ഉച്ചരിക്കൽ വെല്ലുവിളിയായി ഏറ്റെടുത്ത താരങ്ങളിൽ പലരും അതിന് ശ്രമിച്ച് പരാജയപ്പെടുന്നതിന്റെയും ചിലർ ദൗത്യം വിജയകരമായി പൂർത്തീകരിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. മണ്ഡലത്തിലെ എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂരും വിഡിയോ പങ്കുവെച്ചു.
‘ദക്ഷിണാഫ്രിക്കക്കാർ തിരുവനന്തപുരത്തെത്തി. എന്നാൽ, അവർ എവിടെയാണെന്ന് അവർക്ക് ആരോടെങ്കിലും പറയാനാവുമോ?’ എന്ന കുറിപ്പോടെയാണ് തരൂർ വിഡിയോ പങ്കുവെച്ചത്. കേശവ് മഹാരാജ്, കഗിസൊ റബാദ, ലുംഗി എൻഗിഡി എന്നിവർ കൃത്യമായി ഉച്ചരിച്ചപ്പോൾ ഹെന്റിച്ച് ക്ലാസൻ പലതവണ പരാജയപ്പെടുകയും അവസാനം ‘ട്രിവാൻഡ്രം’ എന്ന് പറയാൻ തീരുമാനിക്കുകയും ചെയ്തു.
തിങ്കളാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. വെള്ളിയാഴ്ച അഫ്ഗാനിസ്താനുമായുള്ള മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.