ധോണിയോ കോഹ്ലിയോ അല്ല; ഐ.പി.എല്ലിൽ പണം വാരിയ താരങ്ങളിൽ ഒന്നാമനെ അറിയണോ...
text_fieldsപണമൊഴുക്കിന്‍റെ കളിയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ). ഓരോ വർഷവും ടീമുകൾ കോടികൾ നൽകിയാണ് അവരുടെ സൂപ്പർതാരങ്ങളെ നിലനിർത്തുന്നത്.
ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ താരങ്ങളിൽ ഒന്നാമൻ എം.എസ്. ധോണിയോ, വിരാട് കോഹ്ലിയോ അല്ല. കുട്ടിക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളാണെങ്കിലും ശമ്പളമായി ഇവരേക്കാളും കൂടുതൽ പണം നേടിയ താരം ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്. 16 കോടി രൂപക്കാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് താരത്തെ ടീമിൽ നിലനിർത്തിയത്.
ശമ്പളം മാത്രമായി ഇതുവരെ 178 കോടി രൂപയാണ് താരത്തിന് കിട്ടിയത്. മത്സരത്തിൽനിന്ന് ലഭിക്കുന്ന അവാർഡ് തുകകളോ, ബോണസുകളോ ഇതിൽ ഉൾപ്പെടുന്നില്ല. ചെന്നൈ സൂപ്പർ കിങ്സ് നായകനായ ധോണിയാണ് രണ്ടാമതുള്ളത്. 176 കോടി രൂപ. 2023 സീസണിൽ 12 കോടി രൂപക്കാണ് താരത്തെ ടീമിൽ നിലനിർത്തിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ കോഹ്ലിയാണ് മൂന്നാമത്. 173 കോടി.
110 കോടി രൂപയുമായി സുരേഷ് റെയ്നയാണ് കോഹ്ലിക്ക് പിന്നിലുള്ളത്. ഏഴു താരങ്ങളാണ് ഇതുവരെ നൂറോ, അതിലധികോ കോടി രൂപ ഐ.പി.എല്ലിൽനിന്ന് സമ്പാദിച്ചത്. വെറ്ററൻ താരങ്ങളായ ഗൗതം ഗംഭീർ, ശിഖർ ധവാൻ, ദിനേഷ് കാർത്തിക് എന്നിവർക്കെല്ലാം ചെറിയ വ്യത്യാസത്തിലാണ് നൂറു കോടി ക്ലബ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.