ഈ ടീമിന് ജയിക്കണം
text_fields1990കള്‍ക്കുമുമ്പ് ബംഗ്ലാദേശിന്റെ കളിക്കളങ്ങളും കളിയാവേശങ്ങളും കാല്പന്തുകളിയെ ചുറ്റിപ്പറ്റിയായിരുന്നു. വീശുന്ന കാറ്റില്‍പോലും ഫുട്ബാളിന്റെ ആരവം നിറഞ്ഞ അന്തരീക്ഷം. അവിടേക്കാണ് ക്യാപ്റ്റന്‍ റാഖിബുല്‍ ഹസന്റെയും ശഹീദുര്റഹ്മാന്റെയും ടീം ക്രിക്കറ്റിന്റെ മാധുര്യം ബംഗ്ലാദേശുകാര്‍ക്ക് പരിചിതമാക്കുന്നത്. പ്രകടനംകൊണ്ട് വിസ്മയം തീര്‍ത്തും കളിക്കളത്തില്‍ വീറും വാശിയും കാണിച്ചും ബംഗ്ലാദേശിലെ കാറ്റിന്റെ ഗതിയെ ക്രിക്കറ്റ് മാറ്റിത്തുടങ്ങി. ഫുട്ബാളിന്റെ ആവേശം നിറഞ്ഞ ഗാലറികള്‍ ക്രിക്കറ്റിനായി മാറിത്തുടങ്ങിയത് ആ സമയത്താണ്. ഇന്ന് ഏറെ മുന്നിലാണ് ബംഗ്ലാദേശില്‍ ക്രിക്കറ്റിന്റെ ആവേശം.
ശരാശരി ടീമെന്ന് മുദ്രകുത്തപ്പെട്ടിരുന്ന ബംഗ്ലാദേശ് ഇറങ്ങിയ ടൂര്‍ണമെന്റുകളിലും കളിച്ച മത്സരങ്ങളിലും എതിരാളികളെ ഞെട്ടിച്ചുകൊണ്ടിരുന്ന ചരിത്രമാണുള്ളത്. ലോകകപ്പിന് മുന്നോടിയെന്നോണം യു.എസ്.എയുമായി ട്വന്റി20 പരമ്പരയിലാണ് ടീമിപ്പോള്‍. പരമ്പരയടെ ആദ്യകളിയിലേറ്റ തോല്‍വി ടീമിന്റെ ആത്മാഭിമാനത്തിനേറ്റ ക്ഷതമാണ്. എന്നിരുന്നാലും ടീമിനെ വിലകുറച്ചു കാണാന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരുക്കമല്ല. ഒരു വിസ്ഫോടത്തിനുള്ള മരുന്നെല്ലാം ഇന്നും ബംഗ്ലാദേശിനൊപ്പമുണ്ട്. നജ്മുൽ ഹുസൈന് ഷാന്റോയുടെ നേതൃത്വത്തിലാണ് ഇത്തണ ട്വന്റി20 ലോകകപ്പിനായി ടീം ഒരുങ്ങുന്നത്. ഓള്‍റൗണ്ട് മികവാണ് ടീമിന്റെ പ്രധാന ആശ്രയം. ഐ.പി.എല്ലിലടക്കം ട്വന്റി20 കളിച്ച് പരിചയമുള്ള താരങ്ങളും കരുത്താണ്. മുന്‍നിര ടീമുകളെയടക്കം പരാജയപ്പെടുത്താന്‍ തക്ക പ്രാപ്തിയുള്ള സ്ക്വാഡിനെയാണ് ടീം ഇത്തവണ ഒരുക്കിയിരിക്കുന്നത്.
സ്ക്വാഡ്
- നജ്മുല്‍ ഹുസൈന് ഷാന്റോ (ക്യാപ്റ്റന്‍)
- തസ്കിന് അഹമ്മദ്
- ലിറ്റണ്‍ ദാസ്
- സൗമ്യ സര്‍ക്കാര്‍
- തന്‍സീദ് ഹസന് തമീം
- ഷാക്കിബ് അല്‍ ഹസന് തൗഹിദ് ഹൃദയ്
- മഹ്മുദുല്ല റിയാദ്
- ജാക്കര്‍ അലി അനിക്
- തന്‍വീര്‍ ഇസ്ലാം
- ഷാക് മഹേദി ഹസന്
- റിഷാദ് ഹുസൈന്
- മുസ്തഫിസിര് റഹ്മാന്
- ഷെരിഫുല്‍ ഇസ്ലാം
- തന്‍സിം ഹസന്
- ചണ്ഡിക ഹതുരുസിംഗ (പരിശീലകന്)
ഗ്രൂപ് സി -ബംഗ്ലാദേശിന്റെ മത്സരങ്ങൾ
- ജൂണ്‍ 08 vs ശ്രീലങ്ക
- ജൂണ്‍ 10 vs സൗത്ത് ആഫ്രിക്ക
- ജൂണ്‍ 13 vs നെതര്‍ലന്‍ഡ്സ്
- ജൂണ്‍ 17 vs നേപ്പാള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.