ശ്രീലങ്കൻ ആൾറൗണ്ടർ തിസാര പെരേര വിരമിച്ചു
text_fieldsകൊളംബൊ: ശ്രീലങ്കൻ ആൾറൗണ്ടർ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. പുതിയ തലമുറക്കായി വഴിമാറാനും കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് വിരമിക്കുന്നതെന്ന് പെരേര അറിയിച്ചു. 32കാരനായ പെരേര 2009ൽ ഇന്ത്യക്കെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. 12 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ ആറ് ടെസ്റ്റിലും 166 ഏകദിനങ്ങളിലും 84 ട്വന്‍റി 20കളിലും ലങ്കൻ കുപ്പായത്തിൽ പെരേര കളത്തിലിറങ്ങി.
ട്വന്‍റി 20യിൽ 1,204 റൺസും 51 വിക്കറ്റുകളുമുള്ള പെരേരക്ക് ഏകദിനത്തിൽ 2,228 റൺസും 135 വിക്കറ്റുകളും സ്വന്തമായുണ്ട്. ഏകദിനത്തിലും ട്വന്‍റി 20യിലും ഹാട്രിക്ക് വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള താരം 2014 ട്വന്‍റി 20 ലോകകപ്പിൽ ലോകജേതാക്കളായ ശ്രീലങ്കൻ ടീമിൽ അംഗമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ വലിയ മേൽ വിലാസം സൃഷ്ടിക്കാൻ കഴിയാതിരുന്ന പെരേര 2012ലാണ് അവസാന ടെസ്റ്റ് കളിച്ചത്. ഈ വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ഏകദിനത്തിലാണ് പെരേര അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.