Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​ചരിത്ര നിമിഷം;...

​ചരിത്ര നിമിഷം; ​ശ്രീലങ്കക്കെതിരെ ഇന്ത്യൻ ജഴ്​സിയണിഞ്ഞ്​ മൂന്ന്​ മലയാളികൾ കളത്തിൽ

text_fields
bookmark_border
​ചരിത്ര നിമിഷം; ​ശ്രീലങ്കക്കെതിരെ ഇന്ത്യൻ ജഴ്​സിയണിഞ്ഞ്​ മൂന്ന്​ മലയാളികൾ കളത്തിൽ
cancel

കൊളംബോ: പ്രേമദാസ സ്​റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരായ അവസാന ട്വന്‍റി 20നുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച്​ മൂന്ന്​ മലയാളികൾ. വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ സഞ്​ജു സാംസൺ, ദേവ്​ദത്ത്​ പടിക്കൽ എന്നിവർക്കൊപ്പം പേസ്​ ബൗളർ സന്ദീപ്​ വാര്യരും ആദ്യ ഇലവനിൽ ഇടംപിടിച്ചു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ്​ പുറത്തായ നവ്​ദീപ്​ സെയ്​നിക്ക്​ പകരക്കാരനായാണ്​ സന്ദീപ്​ ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്​. ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു.

മൂന്ന്​ പേരും മലയാളികളാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ മൂന്ന്​ പേരും വിവിധ ടീമുകളിലാണ്​ കളിക്കുന്നത്​. സഞ്​ജു കേരളത്തിനായി കളിക്കു​േമ്പാൾ ദേവ്​ദത്ത്​ കർണാടകക്കായും സന്ദീപ്​ തമിഴ്​നാടിനുമായാണ്​ കളിക്കുന്നത്​. ഐ.പി.എല്ലിൽ സഞ്​ജു രാജസ്ഥാൻ റോയൽസിനെ നയിക്കു​േമ്പാൾ ദേവ്​ദത്ത്​ റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരിനും സന്ദീപ്​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിനുമാണ്​ കളിക്കുന്നത്​.

വിരാട്​ കോഹ്​ലി, രോഹിത്​ ശർമ അടക്കമുള്ള പ്രമുഖതാരങ്ങൾ ഇംഗ്ലണ്ട്​ പര്യടനത്തിനായതിനാൽ രണ്ടാം നിര ടീമുമായാണ്​ ഇന്ത്യ ശ്രീലങ്കയിലെത്തിയത്​. ഇതിന്​ പുറമേ ഇന്ത്യൻ ടീം അംഗമായ ക്രുനാൽ പാണ്ഡ്യക്ക്​ കോവിഡ്​ ബാധിക്കുകയും എട്ടുപേർ അടുത്ത്​ സമ്പർക്കത്തിലാകുകയും ചെയ്​തതോടെയാണ്​ സന്ദീപിന്​ അവസരം ലഭിച്ചത്​.​ നെറ്റ്​ ബൗളറായാണ്​ സന്ദീപ്​ ടീമിലിടം പിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonDevdutt PadikkalSandeep Varier
News Summary - three kerala natives in indian cricket team
Next Story