'അയാളുടെ പെരുമാറ്റം ഒരു നായകന് യോജിച്ചതല്ല'; ടിം പെയ്നിനെ നായക സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഗവാസ്കർ
text_fieldsഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഇന്ത്യയുടെ ഏറ്റവും ആഘോഷിക്കുന്ന വിജയങ്ങൾ പലപ്പോഴും ആസ്ട്രേലിയൻ ടീമിനെതിരെയുള്ളതാണ്. അതിെൻറ പ്രധാന കാരണങ്ങളിലൊന്ന് കംഗാരുക്കളുടെ കുപ്രസിദ്ധമായ 'സ്ലെഡ്ജിങ്ങും'. റിക്കി പോണ്ടിങ്ങിെൻറ കാലം തൊട്ട് ഒാസീസ് താരങ്ങൾ പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല നാവ് കൊണ്ടുകൂടിയാണ് കളിക്കാറുള്ളത്. കളിക്കളത്തിലും പുറത്തും അവർ മറു ടീമിലെ താരങ്ങളെ യഥേഷ്ടം അധിക്ഷേപിക്കാറുണ്ട്. ഇന്ത്യയുടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒാസീസ് പര്യടനത്തിലും പതിവ് തുടരുന്ന കാഴ്ച്ചയാണ്.
നായകൻ ടിം പെയ്ൻ പോലും പല തവണയായി പ്രകോപനമേതുമില്ലാതെ ഇന്ത്യൻ താരങ്ങളെ അധിക്ഷേപിച്ചിരുന്നു. താരം അംപയറോട് മോശമായ പെരുമാറിയ സംഭവവും വാർത്തയായി. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. പരമ്പരക്ക് ശേഷം പെയ്നിനെ നായക സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഗവാസ്കർ അഭിപ്രായപ്പെട്ടു. പെയ്നിെൻറ പെരുമാറ്റം ഒരു നായകന് യോജിച്ചതല്ലെന്നും അനാവശ്യമായി സംസാരിക്കുന്നതിന് പകരം സ്റ്റമ്പുകൾക്ക് പിന്നിൽ നിന്ന് ക്യാച്ചെടുക്കുന്നതിലും സ്വന്തം ടീമിനെ മുന്നോട്ട് നയിക്കുന്നതിലും അവൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗവാസ്കർ ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.