പത്തരമാറ്റുള്ള പത്തു താരങ്ങൾ
text_fieldsെഎ.പി.എൽ 13ാം സീസൺ കൊടിയിറങ്ങിയേപ്പാൾ ആരാധകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് ചില പേരുകൾ മാത്രമാണ്. കൊടുത്ത കാശ് മുതലാക്കിയ താരങ്ങൾ. ഒറ്റയാൻ പ്രകടനവും, മാച്ച് വിന്നിങ് ഇന്നിങ്സും സ്പെല്ലുമായി അവർ ടീമുകളുടെ വിജയത്തിൽ ചുക്കാൻപിടിച്ചു.
കെ.എൽ. രാഹുൽ (കിങ്സ് ഇലവൻ പഞ്ചാബ്)
14 കളി, 670 റൺസ്
ക്രീസിലും ഫീൽഡിലും പഞ്ചാബിെൻറ നായകൻ തന്നെയായിരുന്നു രാഹുൽ. ആദ്യമായി ക്യാപ്റ്റൻസിയണിഞ്ഞ താരം ടൂർണമെൻറിൽ റൺവേട്ടക്കാരനുള്ള ഒാറഞ്ച് ക്യാപുമായാണ് സീസൺ അവസാനിപ്പിച്ചത്്. ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറിയും പിറന്ന ഇന്നിങ്സിൽ 670 റൺസുമായി ടൂർണമെൻറ് ടോപ് സ്കോററായി. തുടർച്ചയായി മൂന്നാം സീസണിലാണ് രാഹുൽ ബാറ്റ്കൊണ്ട് വിസ്മയിപ്പിക്കുന്നത്. 2019ൽ 593ഉം, 2018ൽ 659ഉം റൺസെടുത്തു.
ഡേവിഡ് വാർണർ (സൺറൈസേഴ്സ് ഹൈദരാബാദ്)
16 കളി, 548 റൺസ്
തുടർച്ചയായി ആറാം സീസണിലും 500ന് മുകളിൽ റൺസ് സ്കോർ ചെയ്ത ഏക താരം. 2014 മുതൽ 2020 വരെയുള്ള സീസണിൽ 528, 562, 848, 641, 692, 548 എന്നിങ്ങനെയായിരുന്നു വാർണറുടെ സംഭാവന. ഇതുമാത്രം മതി വാർണറെ െഎ.പി.എൽ ലെജൻഡ്സ് പട്ടികയിൽ ഉൾപ്പെടുത്താൻ. ക്യാപ്റ്റനെന്ന നിലയിലും മികച്ച പ്രകടനം. ടീമിലെ േപ്ലഒാഫിൽ എത്തിച്ചു.
ടി. നടരാജൻ (ഹൈദരാബാദ്)
16 കളി, 16 വിക്കറ്റ്
ഭുവനേശ്വർ കുമാറിെൻറ പരിക്ക് ഹൈദരാബാദിനെ ഏശാതിരിക്കാൻ കാരണം ടി. നടരാജൻ എന്ന തമിഴ്നാട്ടുകാരൻ പേസ് ബൗളറുടെ സാന്നിധ്യമായിരുന്നു. കിട്ടിയ അവസരത്തിൽ ഫോമിലേക്കുയർന്ന തങ്കവേൽ നടരാജൻ, യോർക്കർ നടരാജൻ എന്ന വിളിപ്പേരുമായാണ് ദുബൈയിൽ നിന്നും മടങ്ങുന്നത്. അതിെൻറ ഫലമെന്നോണം ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വൻറി20 ടീമിലും ഇടം നേടി.
കഗിസോ റബാദ (ഡൽഹി കാപിറ്റൽസ്)
17 കളി, 30 വിക്കറ്റ്
തുടർച്ചയായി രണ്ടാം സീസണിലും ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ റബാദ തിളങ്ങി. ഡൽഹിയെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായകം 30 വിക്കറ്റ് നേടിയ റബാദയുടെ പ്രകടനമായിരുന്നു. സഹതാരം ആന്ദ്രെ നോർയെ 22 വിക്കറ്റുമായും റബാദക്ക് കൂെട്ടാരുക്കി.
ശിഖർ ധവാൻ (ഡൽഹി കാപിറ്റൽസ്)
17 മത്സരം, 618റൺസ്
ഒാപണിങ് ബാറ്റിങ് ഡൽഹിക്ക് സീസണിൽ ഉടനീളം പ്രതിസന്ധിയായിരുന്നെങ്കിലും ശിഖർ ധവാൻ മികവുകാണിച്ചു. അദ്ദേഹത്തിെൻറ കരിയറിലെ ഏറ്റവും മികച്ച സീസണും ഇതായിരുന്നു. ആദ്യ സെഞ്ച്വറി നേടിയതിനു പിന്നാലെ മറ്റൊരു സെഞ്ച്വറികൂടി പിറന്നു. നാല് അർധസെഞ്ച്വറിയും ഉൾപ്പെടെ 618 റൺസുമായി രാഹുലിന് തൊട്ടുപിന്നിൽ. െഎ.പി.എല്ലിൽ തുടർച്ചയായി ശതകം നേടുന്ന താരമായി.
ദേവ്ദത്ത് പടിക്കൽ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
15 കളി, 473 റൺസ്
അരങ്ങേറ്റ സീസൺ ഇതുപോലെ വർണാഭമാക്കിയ മറ്റൊരു താരമുണ്ടാവില്ല. അഞ്ച് അർധസെഞ്ച്വറിയുമായി ബാംഗ്ലൂർ ഇന്നിങ്സിെൻറ നെട്ടല്ലായ ഇൗ 20കാരൻ മലയാളികൾക്കും അഭിമാനമായി. ഒാപണിങ്ങിൽ ദേവ്ദത്ത് നന്നായി തുടങ്ങുന്നത് വിരാട് കോഹ്ലിക്കും, എബി ഡിവില്ലിയേഴ്സിനും ജോലിഭാരം കുറക്കുന്നതായിരുന്നു. മിന്നും പ്രകടനത്തിനുള്ള അംഗീകാരമായി സീസണിലെ എമർജിങ് െപ്ലയർ പുരസ്കാരവും തേടിയെത്തി.
ഋതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പർകിങ്സ്)
6 കളി, 204 റൺസ്
ആദ്യം കോവിഡ്, പിന്നെ ടീമിൽ ഇടം ലഭിക്കാൻ വൈകി. എല്ലാം കഴിഞ്ഞ് അവസരം ലഭിച്ച് തുടങ്ങിയപ്പോൾ വൈകിപോയി എന്നായിരുന്നു ഇൗ ചെൈന്നക്കാരൻ ബാറ്റിങ് കണ്ടപ്പോൾ ആരാധകർ പറഞ്ഞത്. ആറ് കളിയിൽമാത്രമിറങ്ങിയ ഋതുരാജ് മൂന്ന് അർധസെഞ്ച്വറി കുറിച്ചു. അവസാന മത്സരങ്ങളിൽ ചെന്നൈയുടെ വിജയശിൽപിയും ഇൗ 23കാരനായിരുന്നു. ടീം ആദ്യമായി േപ്ല ഒാഫ് കാണാതെ മടങ്ങിെയങ്കിലും ഋതുരാജ് എന്ന ഭാവിതാരത്തെ കണ്ടെത്തിയതിൽ ആശ്വസിക്കാം.
വരുൺ ചക്രവർത്തി (കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്)
13 കളി, 17 വിക്കറ്റ്
കഴിഞ്ഞ സീസണിലെ നിരാശ മാറ്റിയാണ് മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി സൂപ്പർ ഹീറോ ആയത്. സഹതാരം കുൽദീപ് യാദവ് നിറംമങ്ങിയപ്പോൾ, ചക്രവർത്തിയുടെ നിഗൂഢ ബൗളിങ് കൊൽക്കത്തയുടെ രക്ഷയായി. ഒരു അഞ്ച് വിക്കറ്റ് പ്രകടനത്തോടെ 17 വിക്കറ്റുകൾ. ഇന്ത്യൻ ടീമിൽ ഇടംപിടിച്ചെങ്കിലും പരിക്ക് വില്ലനായി.
ഇഷാൻ കിഷൻ (മുംബൈ ഇന്ത്യൻസ്)
14 കളി, 516 റൺസ്
ഇഷാൻ കിഷൻ എന്ന ജൂനിയർ താരം സീനിയർ തലത്തിലേക്ക് ഉയരുകയാണ്. ടോപ് ഒാർഡറിലെ ഇഷാെൻറ സ്ഥിരതയാർന്ന പ്രകടനമായിരുന്നു ചാമ്പ്യൻ മുംബൈയുടെ കരുത്ത്. ഒാപണിങ്ങിലും മധ്യനിരയിലും ഒരുപോലെ വിശ്വസിക്കാവുന്ന താരമായി മാറിയ ഇഷാൻ ഭാവി ഇന്ത്യയുടെ സൂപ്പർതാരമാണെന്ന വിളംബരമായിരുന്നു ദുബൈ. '99ൽ പുറത്തായത് ഉൾപ്പെടെ നാല് അർധസെഞ്ച്വറികൾ.
ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യൻസ്)
15 കളി, 27വിക്കറ്റ്
ആറുമാസമായി കളിച്ചിട്ടില്ലെങ്കിലും ജസ്പ്രീത് ബുംറ ഫുൾ ഫിറ്റ്നസിലാണ്. 14.96 ശരാശരിയിൽ 27 വിക്കറ്റ് നേട്ടം. സഹതാരം ട്രെൻറ് ബോൾട്ട് (25) ഒപ്പംചേർന്നതോടെ ടൂർണമെൻറിലെ ഏറ്റവും ദുർഘടമായ പേസ് ബൗളിങ് കൂട്ടായി മുംബൈയുടേത്. െഎ.പി.എൽ കരിയറിൽ ബുംറയുടെ ഏറ്റവും മികച്ച സീസൺ ആണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.