ഞങ്ങളുടെ പ്രശ്നങ്ങൾ നിസ്സാരം; മനസ്സ് ഇന്ത്യക്കൊപ്പം –പോണ്ടിങ്
text_fieldsഅഹ്മദാബാദ്: കോവിഡ് വ്യാപനത്തിൽ ഇന്ത്യ അനുഭവിക്കുന്ന ദുരിതങ്ങളോട് െഎക്യദാർഢ്യപ്പെട്ട് മുൻ ആസ്ട്രേലിയൻ താരവും ഡൽഹി കാപിറ്റൽസ് കോച്ചുമായ റിക്കി പോണ്ടിങ്.
'ആസ്ട്രേലിയൻ താരങ്ങൾക്ക് എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്നാണ് ആധി. എന്നാൽ, ബയോബബിളിന് പുറത്ത് ഇന്ത്യ അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്യുേമ്പാൾ ഇത് എത്രയോ നിസ്സാരമാണ്. പുറത്ത് സംഭവിക്കുന്നതിനെക്കുറിച്ച് ആകുലതയിലാണ് ഞങ്ങൾ. ഇതിനിടയിലും ചെറുവിഭാഗം ജനങ്ങൾക്കെങ്കിലും െഎ.പി.എല്ലിലൂടെ സന്തോഷം പകരാൻ കഴിയുന്നത്് അനുഗ്രഹമാണ് -ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിനു പിന്നാലെ പോണ്ടിങ് പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്ന് ഒാസീസ് താരങ്ങൾ ഇതിനകം നാട്ടിലേക്ക് മടങ്ങി. എന്നാൽ, െഎ.പി.എൽ സമാപിച്ച ശേഷം വിദേശ താരങ്ങളെ നാട്ടിലെത്തിക്കുമെന്ന ഉറപ്പുമായി ബി.സി.സി.െഎ രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പോണ്ടിങ്ങിെൻറ ഡൽഹി കാപിറ്റൽസ് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.