കഴിഞ്ഞ മൂന്ന് മത്സരത്തിൽ ഗോൾഡൺ ഡക്ക്! ഇന്ത്യയെ കണ്ടപ്പോൾ വിധം മാറി!
text_fieldsബോർഡർ-ഗവാസ്കർ ട്രോഫി മൂന്നാം മത്സരത്തിൽ ആസ്ട്രേലിയ മികച്ച നിലയിൽ. മധ്യനിരയ ബാറ്റർമാരായ ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും സെഞ്ച്വറി തികച്ചു. സ്റ്റീവ് സ്മിത്ത് 101 റൺസ് നേടി മടങ്ങിയപ്പോൾ ഹെഡ് 152 റൺസ് നേടി പുറത്തായി.
ഇന്ത്യക്കായി അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ ഒഴികെ ബാക്കിയാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റ് സ്വന്തമാക്കി. 75 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായിരിക്കെയാണ് സ്മിത്തിന് കൂട്ടായി കഴിഞ്ഞ മത്സരത്തിലെ താരമായ ട്രിവിസ് ഹെഡ് ക്രീസിലെത്തുന്നത്. മത്സരത്തിന്‍റെ ഗതി തന്നെ ഇരുവരും മാറ്റി. ഒടുവിൽ ഇന്ത്യക്കെതിരെ നാല് ടെസറ്റ് മത്സരത്തിൽ കളിച്ച ട്രാവിസ് ഹെഡ് തന്‍റെ മൂന്നാം സെഞ്ച്വറിയും പൂർത്തിയാക്കി.
ഇന്ത്യക്കെതിരെ താരത്തിന്‍റെ ബാറ്റിങ് റെക്കോഡ് അസാധ്യമാണ്. എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ കണക്കിന് ശിക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഈ ടെസ്റ്റ് മത്സരം നടക്കുന്ന ബ്രിസ്ബെയ്നിലെ ഗാബ്ബ ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിച്ച കഴിഞ്ഞ മൂന്ന് ഇന്നിങ്സിലും പൂജ്യനായി മടങ്ങിയ താരമാണ് ഹെഡ്. എന്നാൽ ഇന്ത്യക്കെതിരെ മത്സരമെത്തിയപ്പോൾ താരം സംഹാര താണ്ഡവമാടുകയായിരുന്നു.
മത്സരം തുടങ്ങുന്നതിന് മുമ്പ് ഈ കണക്കുകൾ ഇന്ത്യക്ക് ആശ്വാസമേകിയിരുന്നു. എന്നാൽ ഇന്ത്യക്കെതിരെ വരുമ്പോൾ ഹെഡിന് പിഴക്കാറില്ല. കഴിഞ്ഞ മൂന്ന് മത്സരത്തിൽ ഒന്ന് ദക്ഷിണാഫ്രിക്കക്കെതിരെയും രണ്ടെണ്ണം വെസ്റ്റിൻഡീസിനെതിരെയുമായിരുന്നു. മൂന്ന് മത്സരത്തിലും ആദ്യ പന്തിൽ തന്നെയാണ് ഹെഡ് മടങ്ങിയത്. 152 റൺസ് നേടിയ ഹെഡിനെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ചത് ബുംറ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.