ബധിര ക്രിക്കറ്റിൽ വിജയിച്ച ഇന്ത്യൻ ടീമിന് ആദരം
text_fieldsഅജ്‌മാൻ: ബധിരർക്കായുള്ള ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിനെ അക്കാഫ് അസോസിയേഷൻ ഒരു ലക്ഷം രൂപയും മെമെന്‍റോയും നൽകി ആദരിച്ചു. സ്വന്തം രാജ്യത്തുപോലും പലരും തിരിഞ്ഞുനോക്കാത്ത സമയത്താണ് പ്രവാസികളായ കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ അംഗീകരിക്കാൻ മുന്നോട്ടുവന്നതെന്ന് ടീം ക്യാപ്റ്റൻ വീരേന്ദർ സിങ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഡെഫ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സുമിത ജെയിൻ, സി.ഇ.ഒ റോമാ ബൽവാനി എന്നിവരും സംസാരിച്ചു.
ഡെഫ് ഇന്‍റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്റ്റീഫൻ പിച്ചോവ്സ്കി, ഐ.സി.സി ജനറൽ മാനേജർ അലക്സ് മാർഷൽ എന്നിവർ മുഖ്യാതിഥികളായി. ഇന്ത്യൻ ഡെഫ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സുമിത് ജെയിൻ, സി.ഇ.ഒ റോമാ ബൽവാനി, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, സെക്രട്ടറി ദീപു, ട്രഷറർ നൗഷാദ് മുഹമ്മദ്, ഡയറക്ടർ മുഹമ്മദ്റഫീഖ്, ശങ്കർ, ജിതിൻ, സുനിത ശ്രീകുമാർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.