ട്വന്റി20 ക്യാപ്റ്റൻസി: രോഹിതിനെ ഒഴിവാക്കുന്നതാണ് നല്ലത് –സേവാഗ്
text_fieldsന്യൂഡൽഹി: ജോലിഭാരം ക്രമീകരിക്കാൻ രോഹിത് ശർമയെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന നിർദേശവുമായി മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സേവാഗ്. ടീം മാനേജ്മെന്റ് ആരെയെങ്കിലും പകരം കണ്ടിട്ടുണ്ടെങ്കിൽ രോഹിത് ശർമക്ക് വിടുതൽ നൽകാവുന്നതാണെന്നും അദ്ദേഹം വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
രോഹിതിന്റെ പ്രായം പരിഗണിക്കുമ്പോൾ ജോലിഭാരവും മാനസിക പിരിമുറുക്കവും കുറക്കാൻ സഹായിക്കും. എന്നാൽ, എല്ലാ ഫോർമാറ്റിലുമായി ഒരു ക്യാപ്റ്റൻ എന്ന നയം തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ രോഹിത് തന്നെയാണ് മികച്ച തീരുമാനമെന്നും സേവാഗ് കൂട്ടിച്ചേർത്തു. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അധിക ഓപണറെ നേരത്തേത്തന്നെ ഉൾപ്പെടുത്താത്ത സെലക്ടർമാരുടെ നടപടിയെ ഒരു ടി.വി ഷോയിൽ സേവാഗ് വിമർശിച്ചു.
രോഹിത് പൂർണ ആരോഗ്യവാനാണെന്നാണ് എല്ലാവരും കരുതിയത്. കോവിഡ് ഫാക്ടർ കണക്കിലെടുക്കേണ്ടിയിരുന്നു. വിരാട് കോഹ് ലി അവസാനമായി സെഞ്ച്വറി നേടിയത് എന്നാണെന്ന് ആർക്കെങ്കിലും ഓർമയുണ്ടോ? തനിക്ക് എന്തായാലും ഓർമ വരുന്നില്ലെന്നും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ അദ്ദേഹത്തിൽ നിന്ന് വലിയ സ്കോർ പ്രതീക്ഷിക്കുന്നുണ്ടെന്നും സെവാഗ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.