ട്വന്റി20 പരമ്പര; ഒമാന് തോൽവി
text_fieldsമസ്കത്ത്: പാപ്വ ന്യൂഗിനിക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഒമാന് തോൽവി. അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ട് ടർഫ് ഒന്നിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഒമാനെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി.
വെള്ളിയാഴ്ച നടക്കുന്ന അവസാന മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റിന് 145 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാപ്വ ന്യൂഗിനി 19.2 ഓവറിൽ രണ്ട് വിക്കറ്റിന് വിജയം കാണുകയായിരുന്നു.
സെസെ ബൗ (65*), അസ്സാദ് വാലെ (51) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് പാപ്വ ന്യൂഗിനിക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. ഒമാൻ നിരയിൽ ഖാലിദ് കെയിൽ (55), ആഖിബ് ഇല്യാസ് (28), അയാൻ ഖാൻ (22) എന്നിവർ മാത്രമാണ് തിളങ്ങിയത്. മൂന്ന് വിക്കറ്റെടുത്ത അലീ നാവോ, രണ്ട് വീതം വിക്കറ്റെടുത്ത അസ്സദ് വാലെ, നൊസൈന പൊക്കനാ എന്നിവരുടെ ബൗളിങ് മികവാണ് റെഡ് വാരിയേഴ്സിനെ കുറഞ്ഞ സ്കോറിൽ പുറത്താക്കാൻ സഹായിച്ചത്.
ഒമാനുവേണ്ടി ബിലാൽഖാൻ, സീഷാൻ മഖ്സൂദ് എന്നിവർ ഓരോ വീതവും വിക്കറ്റ് എടുത്തു. ടോസ് നേടിയ പാപ്വ ന്യൂഗിനി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ആതിഥേയർ മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.