ട്വന്റി20 ലോകകപ്പ്: ആദ്യ റൗണ്ടിന് ഇന്ന് തുടക്കം
text_fieldsവിക്ടോറിയ (ആസ്ട്രേലിയ): ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. വിക്ടോറിയയിലെ സൗത്ത് ഗീലോങ്ങിലെ കർഡീനിയ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാവിലെ 9.30ന് ശ്രീലങ്കയും നമീബിയയും ഏറ്റുമുട്ടും.
1.30ന് യു.എ.ഇ നെതർലൻഡ്സിനെ നേരിടും. വെസ്റ്റിൻഡീസും സിംബാബ് വെയും ഉൾപ്പെടെ എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി ആദ്യ റൗണ്ടിൽ മത്സരിക്കും. നാലു ടീമുകൾ അടുത്ത ഘട്ടമായ സൂപ്പർ 12ൽ മത്സരിക്കും. സൂപ്പർ 12 മത്സരങ്ങൾ ഈ മാസം 22ന് തുടങ്ങും.
നിലവിലെ ജേതാക്കളായ ആസ്ട്രേലിയ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്താൻ, ന്യൂസിലൻഡ് എന്നീ ടീമുകൾ നേരത്തേ സൂപ്പർ 12ൽ സ്ഥാനമുറപ്പിച്ചിരുന്നു. ഈ മാസം 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി 16 ടീമുകളിലെയും ക്യാപ്റ്റന്മാർ മെൽബണിൽ ഒത്തുചേർന്നു. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അഅ്സമിന്റെ ജന്മദിനവും ക്യാപ്റ്റൻമാർ ഒരുമിച്ച് ആഘോഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.