ചെന്നൈ ടീമിന്‍റെ ബസ് ക്ലീനർക്കടക്കം മൂന്നു പേർക്ക് കോവിഡ്; ടീമിന്‍റെ പരിശീലനം റദ്ദാക്കി
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ മുൻനിര ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടു കണ്ടിൻജന്‍റ് സ്റ്റാഫ് അംഗങ്ങൾക്കും ടീം ബസിലെ ക്ലീനർക്കും കോവിഡ്. ഇതേ തുടർന്ന് ടീമിന്‍റെ തിങ്കളാഴ്ചത്തെ പരിശീലന സെഷൻ റദ്ദാക്കി.
കൊൽക്കത്ത നൈറ്റ് റൈേഡഴ്സ് താരങ്ങളായ സന്ദീപ് വാര്യരും വരുൺ ചക്രവർത്തിയും കോവിഡ് പോസിറ്റീവായതോടെ തിങ്കളാഴ്ചത്തെ കൊൽക്കത്ത-ബാംഗ്ലൂർ മത്സരം നീട്ടിവെക്കാൻ അധികൃതർ നിർബന്ധിതരായിരിക്കുന്നതിന് പിന്നാലെയാണ് ചെന്നൈ ടീമിന് പശ്ചാത്തല സൗകര്യമൊരുക്കുന്ന സംഘത്തിലെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഐ.പി.എൽ പതിനാലാം സീസൺ കനത്ത ബയോ ബബ്ൾ സുരക്ഷയോടെ നടക്കുന്നതിനിടയിലാണ് ആ സരക്ഷാ കവചങ്ങൾ തകർത്ത് കോവിഡ് കൊൽത്തക്കു പിന്നാലെ ചെന്നെ ടീമിന്‍റെ അകത്തളങ്ങളിലേക്കുമെത്തിയത്.
ഇതോടെ ടീമിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ചെന്നൈ അധികൃതർ വ്യക്തമാക്കി. പരിശോധനകൾ പൂർത്തിയാകുന്നതുവരെ എല്ലാവരും ഐസൊലേഷനിൽ കഴിയും. എല്ലാ കളിക്കാർക്കും പരിശോധന നടത്തുമെന്നും ടീം അധികൃതർ അറിയിച്ചു. ചെന്നൈ ടീം നിലവിൽ ഡൽഹിയിലെ ഹോട്ടലിലാണുള്ളത്. ശനിയാഴ്ച മുംബൈ ഇന്ത്യൻസുമായാണ് അവരുടെ അടുത്ത മത്സരം നടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.