രണ്ട് സൂപ്പർ താരങ്ങളില്ല; ആഷസിലെ ആദ്യ ടെസ്റ്റിനുള്ള 12 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
text_fieldsബ്രിസ്ബേൻ: ലോക ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പരമ്പരക്ക് നാളെ കൊടി ഉയരുകയാണ്. ബ്രിസ്ബേനിലെ ഗാബയിൽ നടക്കുന്ന ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിനുള്ള 12 അംഗ ടീമിനെ ഇംഗ്ലണ്ടും പ്രഖ്യാപിച്ചതോടെ മത്സരത്തിന് ചൂടുപിടിച്ചു.
ആതിഥേയരായ ആസ്ട്രേലിയ രണ്ടുദിവസം മുമ്പ് തന്നെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണ് ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചു. ഇന്ത്യക്കെതിരെ മിന്നും പ്രകടനം കാഴ്ചവെച്ച ഒലി പോപ്പ് ജോണി ബെയർസ്റ്റോയെ പിന്തള്ളി ടീമിലിടം നേടി. സാക് ക്രൗളിക്ക് പകരം യുവതാരം ഹസീബ് ഹമീദാകും ഇംഗ്ലണ്ട് ഇന്നിങ്സ് ഓപൺ ചെയ്യുക.
മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് താൽക്കാലിക അവധിയെടുത്ത സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് അഞ്ചാമനായി ടീമിലുണ്ട്. ടോസിന്‍റെ സമയത്ത് ഫൈനൽ ഇലവനെ അറിയാമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. 12 അംഗ സ്ക്വാഡിൽ നാല് സീമർമാരെ വെച്ച് മുന്നോട്ടുപോകുമോ അതോ ഏക സ്പിന്നറായ ജാക്ക് ലീച്ചിന് പന്തു നൽകുമോയെന്ന് നാളെ അറിയാം.
ഇംഗ്ലണ്ട് 12 അംഗ സ്ക്വാഡ്:
ജോ റൂട്ട് (ക്യാപ്റ്റൻ), സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ലർ, ഹസീബ് ഹമീദ്, ജാക്ക് ലീച്ച്, ഡേവിഡ് മലാൻ, ഒലി പോപ്പ്, ഒലി റോബിൻസൺ, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്, മാർക്വുഡ്
ആസ്ട്രേലിയ:
മാർകസ് ഹാരിസ്, ഡേവിഡ് വാർണർ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രെവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്, നഥാൻ ലിയോൺ, ജോഷ് ഹെയ്സൽവുഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.