കളിക്കാർക്ക് പിന്നാലെ ഐ.പി.എല്ലിൽ നിന്ന് രണ്ട് അംപയർമാരും പിൻവാങ്ങി
text_fieldsമുംബൈ: കളിക്കാർക്ക് പിന്നാലെ ഐ.പി.എല്ലിൽ നിന്ന് രണ്ട് അംപയർമാരും പിൻവാങ്ങി. അപയർമാരായ നിതിൻ മേനോനും പോൾ റെഫിലുമാണ് ഇനി ടൂർണമെൻറിലുണ്ടാവില്ലെന്ന് അറിയിച്ചത്. നിതിൻ മേനോെൻറ അമ്മക്കും ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ടൂർണമെൻറ് പാതിവഴിയിൽ ഉപേക്ഷിച്ച് നിതിൻ മേനോൻ ഇന്ദോറിലെ വീട്ടിലേക്ക് മടങ്ങിയത്.
മെയ് 15 വരെ ആസ്ട്രേലിയ ഏർപ്പെടുത്തിയ വിമാനവിലക്കാണ് പോൾ റെഫിലിെൻറ പിൻമാറ്റത്തിലേക്ക് നയിച്ചത്. ടൂർണമെൻറിന് ശേഷം സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കുമോയെന്നതിൽ ആശങ്കയുണ്ടെന്നും ഇതുകാരണം ഐ.പി.എൽ മതിയാക്കി മടങ്ങുകയാണെന്നും റെഫിൾ ബി.സി.സി.ഐയെ അറിയിച്ചു. ഇരുവരും ഐ.സി.സിയുടെ എലീറ്റ് പാനൽ അംപയർമാരാണ്.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള അംപയർമാരെ ഐ.പി.എല്ലിനായി തെരഞ്ഞെടുത്ത് പ്രശ്നം പരിഹരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. നേരത്തെ ആൻഡ്രു ടേ, ആദം സാംപ, കെയ്ൻ റിച്ചാഡ്സൺ എന്നീ താരങ്ങൾ കോവിഡ് ഭീതിയെ തുടർന്ന് ഐ.പി.എല്ലിൽ നിന്ന് പിൻവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.