അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പ്; ഇന്ത്യ- ഇംഗ്ലണ്ട് ഫൈനൽ ഇന്ന്
text_fieldsപോചഫ്സ്ട്രോം (ദക്ഷിണാഫ്രിക്ക): പ്രഥമ അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. കൗമാരപ്പോരിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. സീനിയർ ടീമിലും അംഗമായ ഷെഫാലി വർമയാണ് ഇന്ത്യൻ ക്യാപ്റ്റൻ. വനിത ക്രിക്കറ്റിൽ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. സീനിയർ തലത്തിൽ മൂന്നു തവണ ഫൈനലിലെത്തിയിട്ടും തോൽക്കുകയായിരുന്നു.
ശനിയാഴ്ച 19 വയസ്സു പൂർത്തിയായ ഷെഫാലിക്ക്, കിരീടം ചൂടിയാൽ ജന്മദിന സമ്മാനം കൂടിയാകും. സൂപ്പർ സിക്സിൽ ആസ്ട്രേലിയയോട് തോറ്റ ഷെഫാലിയും സംഘവും സെമിയിൽ ന്യൂസിലൻഡിനെ എട്ടു വിക്കറ്റിന് തോൽപിച്ചാണ് കലാശപ്പോരിനെത്തുന്നത്. ശ്വേത ഷെറാവത്തിന്റെ ബാറ്റിങ്ങും ലെഗ് സ്പിന്നർ പർഷവി ചോപ്രയുടെ ബൗളിങ്ങുമാണ് ന്യൂസിലൻഡിനെതിരെ ടീമിന് തുണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.