യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സി.പി. റിസ്വാന്‍ കുസാറ്റ് പൂര്‍വ വിദ്യാര്‍ഥി
text_fieldsകളമശ്ശേരി: കുസാറ്റ് പൂര്‍വ വിദ്യാർഥി സി.പി. റിസ്വാന്‍ യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. 2012-13 ബാച്ചിലെ ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്പാര്‍ട്മെന്റിലെ പൂര്‍വവിദ്യാർഥി 34കാരനായ തലശ്ശേരി സ്വദേശി അടുത്തിടെ അബൂദബിയില്‍ നടന്ന അയര്‍ലന്‍ഡ്-യു.എ.ഇ മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയായിരുന്നു.
ടീമിനെ വിജയത്തിലേക്ക് നയിച്ച റിസ്വാന്റെ പ്രകടനത്തെ തുടര്‍ന്നാണ് യു.എ.ഇ ടി20യുടെ ക്യാപ്റ്റന്‍ ആകുന്നത്. പഠനകാലത്ത് കുസാറ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന റിസ്വാന്‍ പിന്നീട് രഞ്ജി ട്രോഫിയിലും അണ്ടര്‍ 17 കേരള ടീമിലും അണ്ടര്‍ 25 കേരള ടീമിലും കളിച്ചു.
2014 മുതല്‍ ദുബൈയില്‍ ജോലിചെയ്യുന്ന റിസ്വാന്‍ അന്നുമുതല്‍ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നുണ്ട്. 2019ല്‍ യു.എ.ഇക്കുവേണ്ടി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി. 2022 ഒക്ടോബര്‍ 16മുതല്‍ നവംബര്‍ 13വരെ ആസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള തയാറെടുപ്പിലാണ് റിസ്വാന്‍ ഇപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.