കുഞ്ഞൻമാരുടെ കളിയിൽ യുഗാണ്ടക്ക് ജയം; പാപുവ ന്യൂഗിനിയെ മൂന്ന് വിക്കറ്റിന് കീഴടക്കി
text_fieldsഗയാന: ട്വന്റി20 ലോകകപ്പിലെ ചെറു ടീമുകളായ യുഗാണ്ടയും പാപുവ ന്യൂഗിനിയും ഏറ്റുമുട്ടിയ മത്സരത്തിൽ, ജയം സ്വന്തമാക്കി യുഗാണ്ട. ആദ്യം ബാറ്റു ചെയ്ത പാപുവ ന്യൂഗിനി 77 റൺസിന് പുറത്തായപ്പോൾ, യുഗാണ്ട 18.2 ഓവറിൽ വിജയലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റിനാണ് ജയം. 33 റൺസ് നേടിയ യുഗാണ്ടയുടെ റിയാസത്ത് അലി ഷായാണ് കളിയിലെ താരം. സ്കോർ: പാപുവ ന്യൂഗിനി - 19.1 ഓവറിൽ 77ന് പുറത്ത്, യുഗാണ്ട - 18.2 ഓവറിൽ ഏഴിന് 78.
ടോസ് നേടിയ യുഗാണ്ട പാവുവ ന്യൂഗിനിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാല് ന്യൂഗിനിയൻ ബാറ്റർമാർ മാത്രമാണ് രണ്ടക്കം കണ്ടത്. 15 റൺസ് നേടിയ ഹിരി ഹിരിയാണ് ടോപ് സ്കോറർ. യുഗാണ്ടക്കായി പന്തെറിഞ്ഞ അഞ്ചുപേരും വിക്കറ്റു വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ആറ് റൺസ് കണ്ടെത്തുന്നതിനിടെ യുഗാണ്ടയുടെ മൂന്ന് വിക്കറ്റ് വീണു. അലി ഷായുടെ ചെറുത്തുനിൽപ്പാണ് ടീമിന് ജയം നേടിക്കൊടുത്തത്. 13 റൺസ് നേടിയ ജുമാ മിയാഗിയാണ് രണ്ടക്കം കണ്ട മറ്റൊരു യുഗാണ്ടൻ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.