Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവംശീയാതിക്രമം: സിഡ്​നി...

വംശീയാതിക്രമം: സിഡ്​നി ടെസ്റ്റ്​ ഉപേക്ഷിക്കാൻ അംപയർമാർ അനുമതി നൽകി; രഹാന ഇതു നിരസിച്ചെന്ന്​ സിറാജ്​

text_fields
bookmark_border
വംശീയാതിക്രമം: സിഡ്​നി ടെസ്റ്റ്​ ഉപേക്ഷിക്കാൻ അംപയർമാർ അനുമതി നൽകി; രഹാന ഇതു നിരസിച്ചെന്ന്​ സിറാജ്​
cancel

ന്യൂഡൽഹി: സിഡ്​നിയിൽ ആസ്​ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ്​ മത്സരത്തിൽ പിന്മാറാൻ അംപയർമാർ അനുമതി നൽകിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ഫാസ്റ്റ്​ ബൗളർ മുഹമ്മദ്​ സിറാജ്​. മത്സരത്തിനിടെ വംശയീയാതിക്രമം നടന്നതിനിടെ തുടർന്നായിരുന്നു അംപയർമാരുടെ അനുവാദം. എന്നാൽ, ഇന്ത്യൻ ക്യാപ്​റ്റൻ അജിങ്ക്യ രഹാന ഇത്​ നിരസിച്ചുവെന്നും സിറാജ്​ പറഞ്ഞു.

സിറാജിനും​ ജസ്​പ്രീത്​ ബുംറക്കുമാണ്​ ആസ്​ട്രേലിയയിൽ വംശീയാതിക്രമം നേരിടേണ്ടി​ വന്നത്​.സിറാജിനെ കുരങ്ങനെന്ന്​ ആസ്​ട്രേലിയൻ കാണികൾ വിളിച്ചു. തുടർന്ന്​ സംഭവം അംപയർമാരായ പോൾ റെഫി​ലി​േന്‍റയും പോൾ വിൽസ​േന്‍റയും ശ്രദ്ധയിപ്പെടുത്തി. ഇരുവരും മത്സരത്തിൽ നിന്ന്​ പിന്മാറാൻ അനുമതി നൽകി. എന്നാൽ, രഹാന അംപയർമാരുടെ അനുമതി നിരസിക്കുകയായിരുന്നുവെന്ന്​ സിറാജ്​ പറഞ്ഞു.

ഞങ്ങൾ തെറ്റ്​ ചെയ്​തിട്ടില്ല അതുകൊണ്ട്​ തുടർന്നും കളിക്കാൻ തീരുമാനിക്കുകയായിരുന്നു. എനിക്ക്​ നീതി ലഭിച്ചാലും ഇല്ലെങ്കിലും സംഭവം അംപയർമാരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത്​ കടമയായിരുന്നു. അത്​ ചെയ്​തുവെന്നും ആസ്​ട്രേലിയൻ പരമ്പരക്ക്​ ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ സിറാജ്​ പറഞ്ഞു. ആസ്​ട്രേലിയയിൽ നടന്ന സംഭവം മാനസികമായി തന്നെ കരുത്തനാക്കിയെന്നും സിറാജ്​ കൂട്ടിച്ചേർത്തു.

സിറാജിനെതിരെ വംശീയാതിക്രമം ഉണ്ടായതിനെ തുടർന്ന്​ ആറ്​ കാണികളെ സ്​റ്റേഡിയത്തിൽ നിന്ന്​ പുറത്താക്കിയിരുന്നു. സംഭവത്തിൽ ക്രിക്കറ്റ്​ ആസ്​ട്രേലിയ നിരുപാധികം മാപ്പ്​ ചോദിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-australiasiraj
News Summary - Umpires offered us the option to leave Sydney Test after racial abuse, Ajinkya Rahane turned it down: Siraj
Next Story