ഈ ടീമിനെ മാറ്റില്ല; ഓസീസിനെതിരെ രണ്ടു ടെസ്റ്റും ജയിച്ച ടീമിനെ അടുത്ത കളികളിലും നിലനിർത്തി ബി.സി.സി.ഐ
text_fieldsരണ്ടു ടെസ്റ്റും ജയിച്ച് മേൽക്കൈ പിടിച്ച ഇന്ത്യ ഓസീസിനെതിരെ ടീമിനെ മാറ്റില്ല. മൂന്ന്, നാല് ടെസ്റ്റുകളിൽ മാത്രമല്ല, മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇതേ ടീം തന്നെ കളിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. രഞ്ജി ട്രോഫി ഫൈനൽ പോരാട്ടത്തിനായി മടങ്ങിയിരുന്ന ജയദേവ് ഉനദ്കട്ട് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഏകദിന പരമ്പരക്കുള്ള ടീമിലും താരം ഉണ്ടാകും. ഏഴ് ഏകദിനങ്ങളിൽ മാത്രം ദേശീയ ജഴ്സിയിലെത്തിയ ഉനദ്കട്ട് 2013ൽ വിൻഡീസിനെതിരെയാണ് അവസാനമായി ഇറങ്ങിയത്.
ആദ്യ രണ്ട് ടെസ്റ്റിലും ഉപനായകനായ കെ.എൽ രാഹുൽ മോശം ഫോമിൽ തുടരുമ്പോഴും ഇടം നിലനിർത്തി. എന്നാൽ, ഉപനായക പദവി നൽകിയിട്ടില്ല. മാർച്ച് 1-5 ദിനങ്ങളിൽ ഇന്ദോർ ഹോൽകർ മൈതാനത്താണ് മൂന്നാം ടെസ്റ്റ്. മാർച്ച് 9-13 തീയതികളിൽ അഹ്മദാബാദ് നരേന്ദ്ര മോദി മൈതാനത്താണ് അവസാന ടെസ്റ്റ്.
ആദ്യ ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ ഇറങ്ങില്ല. കുടുംബപരമായ തിരക്കുകളാണ് കാരണം. പകരം ഹാർദിക് പാണ്ഡ്യക്കാണ് നായക പട്ടം നൽകിയിരിക്കുന്നത്. മുംബൈ, വിശാഖപട്ടണം, ചെന്നൈ നഗരങ്ങളിലാണ് ഏകദിന മത്സരങ്ങൾ.
ടെസ്റ്റ് ടീം: രോഹിത് ശർമ (നായകൻ), കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, കെ.എസ്. ഭരത് (വിക്കറ്റ് കീപർ), ഇശാൻ കിഷൻ (വിക്കറ്റ് കീപർ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, സുര്യകുമാർ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്.
ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഇശാൻ കിഷൻ (വിക്കറ്റ് കീപർ), ഹാർദിക് പാണ്ഡ്യ (ഉപനായകൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ,ജയ്ദേവ് ഉനദ്കട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.