അണ്ടർ 19 ക്രിക്കറ്റ്: ബഹ്റൈനെതിരെ താൻസനിയക്ക് ജയം
text_fieldsബഹ്റൈൻ-താൻസനിയ ക്രിക്കറ്റ് മത്സരത്തിൽനിന്ന്
മനാമ: ഐ.സി.സി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത മത്സരത്തിൽ ബഹ്റൈനെതിരെ താൻസനിയക്ക് 20 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത താൻസനിയ 38.3 ഓവറിൽ 173ന് എല്ലാവരും പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ 48.2 ഓവറിൽ 153 റൺസെടുക്കാനേ ബഹ്റൈന് കഴിഞ്ഞുള്ളൂ.
ബഹ്റൈനായി ഹൈദർ അലി ഭട്ട് (51), ജുനൈദ് അസീസ് (23), ഷഹബാസ് ബദർ (16), സച്ചിൻ കുമാർ (16), അഹ്മദ് ബിൻ നാസിർ (14) എന്നിവരാണ് ചെറുത്തുനിൽപ് നടത്തിയത്.
ഇവാൻ സലേമാനി (81), അഭിക് പട്വ (28), ഒമരി കിടുൻഡ (21) എന്നിവരുടെ മികച്ച പ്രകടനമാണ് താൻസനിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ബഹ്റൈനുവേണ്ടി അലി ദാവൂദ് മൂന്നും അബ്ദുൽ മജീദ് രണ്ടും റിസ്വാൻ ബട്ട്, സച്ചിൻ കുമാർ, ഹൈദർ ബട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.